തിരുവനന്തപുരം: പിടിച്ചുപറിയുടെ രൂപത്തിലുള്ള നികുതി വർധനയാണ് ബജറ്റിലെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പണമില്ലാത്തതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന പ്രഖ്യാപനമാണ് ബജറ്റ്. കിഫ്ബി നോക്കുകുത്തിയായെന്ന തുറന്ന പ്രഖ്യാപനമാണ് ധനമന്ത്രിയുടേതെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷകൾക്ക് കടകവിരുദ്ധമായ ബജറ്റാണിതെന്ന് മോൻസ് ജോസഫ് പറഞ്ഞു. കർഷകർക്കുവേണ്ടി കാര്യമായതൊന്നും ബജറ്റിലില്ല. വിലക്കയറ്റത്തിലേക്ക് നയിക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ.
പ്രധാന ജലസേചന പദ്ധതികൾക്കുപോലും ഫണ്ട് നൽകാതെ ഭരണപക്ഷാംഗങ്ങളുടെ മണ്ഡലങ്ങൾക്ക് പരിഗണന കൊടുത്തെന്ന് അനൂപ് ജേക്കബ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.