മുത്തലാഖ്​ ബിൽ: ലോക്​സഭയിൽ സംസാരിക്കാൻ അവസരമുണ്ടെന്ന്​ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്​സഭയിൽ അടുത്തയാഴ്​ച മുത്തലാഖ്​ ബിൽ ചർച്ചക്കെടുക്കു​േമ്പാൾ മുസ്​ലിം ലീഗിന്​​ സംസാരിക്കാൻ അവ സരമുണ്ടെന്ന്​ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി. രാഷ്​ട്രപതിയുടെ നയപ്രഖ്യാപനത്തിൻ മേൽ ചർച്ച നടക്കുന്ന വേളയിൽ മുത്തലാഖ്​ ബില്ലും പരിഗണനയിൽ വരും. ഈ അവസരത്തിൽ വിഷയത്തിലുള്ള അഭിപ്രായമെല്ലാം അവിടെ തുറന്നുപറയുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്​ വാർത്താലേഖകരോട്​ പറഞ്ഞു.

ലോ​ക്​​സ​ഭ​യി​ൽ മുത്തലാഖ്​ ബില്ലിനെ എ​തി​ർ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സംസാരിക്കാൻ ലീഗ്​ എം.പിക്ക്​ അവസരം ലഭിച്ചില്ലെന്ന ആരോപണത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. സ​മ​യം തേ​ടി യ​ഥാ​സ​മ​യം ക​ത്ത്​ ന​ൽ​കില്ലെന്ന്​ ചൂണ്ടിക്കാട്ടി വിഷയത്തിൽ സംസാരിക്കാനുള്ള കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ അ​ഭ്യ​ർ​ഥ​ന സ്​​പീ​ക്ക​ർ ഒാം ​ബി​ർ​ള ത​ള്ളുകയായിരുന്നു.

Tags:    
News Summary - PK Kunjalikutty on Tripple Talaq Bill- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.