തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ ചർച്ചകൾ പലവിധമാണ്. ചിലർ സ്ഥാനാർഥികളുടെ ഏറ്റക്കുറച്ചിലുകൾ ചർച്ചചെയ്യുേമ്പാൾ മറ്റു ചിലർ പാർട്ടികളുടെ പ്രവർത്തനങ്ങളെക്കുറിച്ചാകും സംസാരിക്കുന്നത്. പ്രവർത്തനങ്ങളും ആശയങ്ങളും എല്ലാം ഒരേ പോലെ തെരഞ്ഞെടുപ്പ് പോർമുഖത്ത് പരസ്പരം ഏറ്റുമുട്ടും. ഒരാൾ ജയിക്കും മറ്റൊരാൾ തോൽക്കും. തോറ്റാലും ജയിച്ചാലും അയാൾ, അല്ലെങ്കിൽ അവരുടെ പ്രസ്ഥാനം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും മുന്നോട്ടുവെച്ച ആശയങ്ങളും സമൂഹത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിവെക്കും എന്നുറപ്പ്. തോൽവി സ്ഥായിയായ ഒന്നല്ലല്ലോ... ഒരു ജനപ്രതിനിധി നമ്മെപ്പോലെ തന്നെ ഒരു പൗരനാണ്. അയാൾ ഒരു ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുേമ്പാൾ ഉത്തരവാദിത്തങ്ങൾ പലതാണ്. എന്ത് ഉത്തരവാദിത്തമാണ് ഒരു ജനപ്രതിനിധിക്ക് ജനങ്ങളോടുള്ളത്? മിന്നൽ കഥകളിലൂടെ നെമ്മ അമ്പരപ്പിച്ച എഴുത്തുകാരൻ പി.കെ. പാറക്കടവ് പറയുന്നു...
സാധാരണക്കാർക്ക് എപ്പോഴും പ്രാപ്യനായിരിക്കണം ജനപ്രതിനിധി. ഒരു നിയമം, നയം അടിത്തട്ടിലുള്ളവരെയും എങ്ങനെയാണ് ബാധിക്കുക എന്ന ചിന്തയുണ്ടാവണം. വികസനോന്മുഖമായ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നുമ്പോഴും പരിസ്ഥിതിയെക്കുറിച്ച് ബോധമുണ്ടാവണം. മത, ജാതി പരിഗണനകൾക്കപ്പുറം മനുഷ്യരെ കാണാനാവണം.
''ഏകാന്തവും ചെറുതുമായ
ഒരു ജ്വാല പോലെ രാജ്യം ക്രമേണ
മരിച്ചുകൊണ്ടിരുന്നപ്പോൾ
എന്തു ചെയ്തു''
-എന്ന്, നാളെ ഒരു കൈവിരൽ എെൻറ നേരെയും ചൂണ്ടും
എന്ന ബോധമുണ്ടാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.