കോഴിക്കോട്: എഴുത്തുകാരനും മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടറുമായ പി.കെ. പാറക്കടവിെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. പാറക്കടവിെൻറ പേരിൽ യഥാർഥ അക്കൗണ്ട് ഉണ്ടെങ്കിലും ഫോേട്ടാകൾ ദുരുപയോഗം ചെയ്ത് അതേപേരിൽ തന്നെ മറ്റൊരു അക്കൗണ്ട് ഉള്ള വിവരം കഴിഞ്ഞദിവസമാണ് എഴുത്തുകാരെൻറ ശ്രദ്ധയിൽ പെട്ടത്. പാറക്കടവിെൻറ യഥാർഥപേരായ പി.കെ. അഹമ്മദിന് പകരം വീട്ടുപേരായ പൊന്നേങ്കാട്ട് അഹമ്മദ് എന്നപേരിലാണ് വ്യാജ അക്കൗണ്ട്. വ്യാജ അക്കൗണ്ട് സംബന്ധിച്ച് വിവരം ലഭിച്ചപ്പോൾ ഇക്കാര്യം എഴുത്തുകാരൻ തെൻറ യഥാർഥ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
വ്യാജ അക്കൗണ്ട് പിൻവലിച്ചില്ലെങ്കിൽ സൈബർ സെല്ലിന് പരാതി കൊടുക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് വ്യാജ അക്കൗണ്ട് നീക്കം ചെയ്തതായും പാറക്കടവ് പറയുന്നു. ഇതുസംബന്ധിച്ച് നടക്കാവ് എസ്.െഎക്ക് പരാതി നൽകി. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആൾക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.