തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ വൻ നിക്ഷേപ സാധ്യതകൾ തുറന്നുകാട്ടി രാജ്യത്തിനകത്തും പുറത്തുംനിന്ന് നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനം ഒരുങ്ങുന്നു. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തിലാണ് നേതാക്കൾക്കും മേഖലയിലെ പ്രമുഖർക്കും പങ്കാളികൾക്കും മുന്നിൽ കേരളത്തിെൻറ നിക്ഷേപസാധ്യതകൾ അനാവരണം ചെയ്യുന്നത്.
ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ 'ഭാവി വീക്ഷണത്തോടെ കേരളം' പ്രമേയത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന സമ്മേളനം നയപരമായ ഇടപെടലുകളുടെ പിന്തുണയോടെ സംസ്ഥാനത്ത് അനായാസം ബിസിനസ് ചെയ്യാനാകുമെന്ന വസ്തുത വിളിച്ചോതും.
സംരംഭകത്വ പോഷണം, സ്വകാര്യമേഖലയിലെ വ്യാവസായിക വളർച്ചയുടെ മാർഗനിർദേശകരെന്ന നിലയിൽ പൊതുമേഖല സ്ഥാപനങ്ങളെ ഉയർത്തുക, പരമ്പരാഗത വ്യവസായ നവീകരണം തുടങ്ങിയവയും സെഷനിൽ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.