കൊല്ലം: പശുവിന്റെ കയറിൽ കുരുങ്ങി അറ്റുപോയ ഗൃഹനാഥന്റെ വലതുകൈയിലെ തള്ളവിരൽ പ്ലാസ്റ്റിക് സർജറിയിലൂടെ പൂർവസ്ഥിതിയിലാക്കി.
അഞ്ചൽ പെരുമണ്ണൂർ സ്വദേശിയായ 52കാരനാണ് എൻ.എസ് സഹകരണ ആശുപത്രിയിൽ ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. ബുധനാഴ്ച രാവിലെയാണ് കയർ കുരുങ്ങി വിരലറ്റത്. ആശുപത്രിയിലെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റിവ് വിഭാഗത്തിലെ ഡോ. ശരത്തിെൻറ നേതൃത്വത്തിലാണ് വിരലിന് ജീവൻ നൽകിയത്.
ഏതാനും ആഴ്ചകളിലെ ഫിസിയോതെറപ്പി ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിലൂടെ വിരൽ പഴയതുപോലെ ചലിപ്പിക്കാൻ സാധിക്കുമെന്ന് ഡോക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.