തിരുവനന്തപുരം: സ്കൂളുകള്‍ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്ഥാപനങ്ങളില്‍ പ്ളാസ്റ്റിക് ഉപയോഗം വിലക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനുള്ള തീരുമാനത്തത്തെുടര്‍ന്നാണിത്. പ്ളാസ്റ്റിക് ഉപയോഗിച്ചുള്ള ബാനര്‍, കൊടിതോരണങ്ങള്‍ എന്നിവ ഒഴിവാക്കണം.
യോഗങ്ങളില്‍ കുടിവെള്ളം നല്‍കുന്നതിന് പ്ളാസ്റ്റിക് ഗ്ളാസ് പാടില്ല. സ്റ്റീല്‍, ചില്ല് ഗ്ളാസുകള്‍ മാത്രം ഉപയോഗിക്കാം. പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും പാടില്ല. അതിഥികളെ സ്വീകരിക്കുമ്പോഴും സ്വാഗതം ആശംസിക്കുമ്പോഴും നല്‍കുന്ന ബൊക്കെകള്‍ പ്ളാസ്റ്റിക് കൊണ്ട് പൊതിഞ്ഞവയാകരുത്. അതിഥികള്‍ക്ക് പൂവോ ചെറിയ പുസ്തകങ്ങളോ നല്‍കി ചെലവ് കുറക്കാം.
കുട്ടികളെ അണിനിരത്തി അതിഥികളെ സ്വീകരിക്കാന്‍ പാടില്ല. അതിഥി സല്‍ക്കാരങ്ങള്‍ നടത്തുമ്പോള്‍ വിപണിയിലുള്ള പേപ്പര്‍ ഗ്ളാസ് ഉപയോഗിച്ചാലും പ്ളാസ്റ്റിക് മുക്തമാകില്ല. പ്ളാസ്റ്റിക് ആവരണത്തോടെയാണ് പേപ്പര്‍ ഗ്ളാസുകള്‍ പുറത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.