തിരുവനന്തപുരം: സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ പ്ലസ് വൺ ക്ലാസുകളും കൈറ്റ് വിക്ടേഴ്സ് ചാനൽ/ വെബ്സൈറ്റ് വഴി ഡിജിറ്റൽ/ ഒാൺലൈൻ രീതിയിൽ ആരംഭിക്കാൻ തീരുമാനം. പ്ലസ് വൺ പ്രവേശന നടപടികൾ ഏറക്കുറെ അവസാനത്തിൽ എത്തിയതോടെ നവംബർ രണ്ട് മുതൽ ഫസ്റ്റ്ബെല്ലിലൂടെ സംപ്രേഷണം തുടങ്ങാൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിർദേശിക്കുകയായിരുന്നു. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം.
ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ 'കിളിക്കൊഞ്ചല്‍' ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും.
സമയലഭ്യത പ്രശ്നം ഉള്ളതിനാല്‍ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാവിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയായിരിക്കും സംപ്രേഷണം. മുഴുവന്‍ വിഷയങ്ങളും സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ക്രമീകരണം ഏർപ്പെടുത്തിയതായി സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.