മോഡൽ പരീക്ഷ ചോദ്യങ്ങളുടെ ആവർത്തനം;പ്ലസ്‌ വൺ പരീക്ഷയും വിവാദത്തിൽ

തിരുവനന്തപുരം∙ എസ്.എസ്.എൽ.സി കണക്കു പരീക്ഷക്കു പിന്നാലെ പ്ലസ്‌ വൺ ജ്യോഗ്രഫി പരീക്ഷയും വിവാദത്തിൽ.  മോഡൽ പരീക്ഷയിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചു വന്നതാണ് പ്ലസ്‌ വൺ പരീക്ഷയിലെ വിവാദം. മാർച്ച് 21ന് നടന്ന പരീക്ഷയിൽ ആകെയുള്ള 60 മാർക്കിൽ 43 മാർക്കിന്റെ ചോദ്യങ്ങളാണ് ആവർത്തിച്ചത്.

ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയാണ് മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കിയിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മോഡൽ ചോദ്യപേപ്പറുകൾ അതേപടി പകർത്തിയതായാണ് ആരോപണം.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പുറത്തിറക്കിയ ചോദ്യങ്ങൾ എസ്.എസ്.എൽ.സി കണക്കു പരീക്ഷയിൽ ആവർത്തിച്ചത് വിവാദമായതിനു പിന്നാലെയാണ് പുതിയ സംഭവം. കണക്കു പരീക്ഷ റദ്ദാക്കിയത് ഈമാസം 30ന് നടത്താനിരിക്കെയാണ് പുതിയ പരീക്ഷ വിവാദം.

 

Tags:    
News Summary - plus one exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.