മൂല്യനിർണയത്തിന് പാലക്കാേട്ടക്ക് അയച്ച പ്ലസ്ടു ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ തപാൽ വകുപ്പിന് ഗുരുതര വീഴ്ച. രജിസ്ട്രേഡ് തപാലിൽ ആയിട്ടും ട്രാക്ക് ചെയ്യാതിരുന്നതാണ് പാഴ്സൽ നഷ്ടമാകാൻ കാരണം. സംഭവത്തിൽ തപാൽ വകുപ്പ് ഉന്നതതല അന്വേഷണം തുടരുകയാണ്. കോവിഡ് കാരണം ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ കുറവാണ് പാഴ്സൽ കൈകാര്യം ചെയ്തതിലുള്ള വീഴ്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കണക്ക് പരീക്ഷയുടെ 61 ഉത്തരക്കടലാസുകൾ അടങ്ങിയ പാഴ്സലാണ് കാണാതായത്. എറണാകുളത്തുനിന്ന് അയച്ച പാഴ്സൽ വഴിമാറി തമിഴ്നാട്ടിലെത്തിയിരിക്കാമെന്നാണ് തപാൽ വകുപ്പ് നിഗമനം. ഇതിെൻറ അടിസ്ഥാനത്തിൽ തമിഴ്നാട് ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പോസ്റ്റൽ സർക്കിളുകളിലേക്കും വിവരം നൽകിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ മുട്ടറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഉത്തരക്കടലാസുകളാണ് കാണാതായത്. മുട്ടറ സ്കൂളിൽനിന്ന് മൂല്യനിർണയ കേന്ദ്രമായ പാലക്കാട് ഗവ. മോയൻസ് ഗേൾസ് സ്കൂളിലേക്ക് അയക്കേണ്ട ഉത്തരക്കടലാസ് എറണാകുളം എസ്.ആർ.വി.എച്ച്.എസ്.എസിലേക്കാണ് അയച്ചത്. എറണാകുളത്തേക്കുള്ള കെമിസ്ട്രി ഉത്തരക്കടലാസിനൊപ്പം കണക്കുപരീക്ഷയുടേതുംകൂടി അയക്കുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ് എറണാകുളത്തുനിന്ന് ജൂൺ ഒമ്പതിന് പാലക്കാേട്ടക്ക് രജിസ്ട്രേഡ് തപാലിൽ അയച്ച പാഴ്സലാണ് കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.