തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ മൂല്യനിർണയം ചൊവ്വാഴ്ച ആരംഭിക്കും. ഏപ്രിൽ 26ന് പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം ലോക്ഡൗണിനെ തുടർന്ന് മാറ്റിവെച്ചതായിരുന്നു. 79 കേന്ദ്രങ്ങളിൽ നടക്കുന്ന ഹയർ സെക്കൻഡറി മൂല്യനിർണയത്തിൽ 26447 അധ്യാപകരാണ് പെങ്കടുക്കുക. എട്ട് കേന്ദ്രങ്ങളിലായി നടക്കുന്ന വി.എച്ച്.എസ്.ഇ മൂല്യനിർണയത്തിൽ 3031 അധ്യാപകരും പെങ്കടുക്കും. മൂല്യനിർണയം 19ന് അവസാനിക്കും.
ലോക്ഡൗൺ സാഹചര്യത്തിൽ അധ്യാപകർക്ക് സൗകര്യപ്രദമായ മൂല്യനിർണയ കേന്ദ്രം തെരഞ്ഞെടുക്കാൻ അവസരം നൽകിയിട്ടുണ്ട്. പൊതുഗതാഗതം ആരംഭിക്കാതെ മൂല്യനിർണയം തുടങ്ങുന്നത് ക്യാമ്പുകളിൽ എത്തുന്നതിന് പ്രയാസകരമായിരിക്കുമെന്ന് അധ്യാപകർ ആക്ഷേപമുന്നയിച്ചിരുന്നു. എസ്.എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴിന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.