സംസ്​ഥാന മന്ത്രിസഭയിലും ആർ.എസ്​.എസ്​ ഗാങ്​​- പി.എം.എ. സലാം

കോഴിക്കോട്​: സംസ്​ഥാന മന്ത്രിസഭയിലും ആർ.എസ്​.എസ്​ ഗാങ്ങുണ്ടോയെന്ന്​ സംശയമുണ്ടെന്ന്​ മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറി ഇൻ ചാർജ്​ പി.എം.എ. സലാം. കേരള പൊലീസിൽ ആർ.എസ്​.എസ്​ സംഘമുണ്ടെന്ന സി.പി.ഐ നേതാവ്​ ആനിരാജയുടെ പ്രസ്​താവന യു.ഡി.എഫ്​ നേരത്തേ പറഞ്ഞതാണെന്ന്​ സലാം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

പൗരത്വനിയമത്തിനെതിരായ സമരത്തി​‍െൻറ ​േകസിൽ രണ്ടെണ്ണം മാത്രം പിൻവലിച്ചത്​ മന്ത്രിസഭയിലും സംഘ്​പരിവാറ​ുണ്ടോയെന്ന്​ സംശയമുണ്ടാക്കുന്നു​. വിദ്യാഭ്യാസ വകുപ്പിലും ആർ.എസ്​.എസുകാരുണ്ടെന്ന്​ പ്ലസ്​ടു തുല്യത പരീക്ഷയുടെ ചോദ്യക്കടലാസ്​ കണ്ടാലറിയാം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ രാജ്യത്തി​‍െൻറ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണോ എന്ന ചോദ്യം സംഘ്​പരിവാർ സ്വാധീനമുള്ളതാണ്​. 'ഹരിത'യുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ മാസം എട്ടിനു​ ചേരുന്ന ലീഗ്​ യോഗം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - pma salam alleges rss faction in kerala goverment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.