മലപ്പുറം: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ നിന്ന് മുസ്ലിം ലീഗ് പിൻമാറില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഡിസംബർ ഒമ്പതിന് നടത്തുന്ന വഖഫ് സംരക്ഷണ സമ്മേളനത്തിൽ മാറ്റമുണ്ടാവില്ല. മുസ്ലിം ലീഗ് സമരം പ്രഖ്യാപിച്ചപ്പോഴാണ് സർക്കാർ ഒരു വിഭാഗത്തെ ചർച്ചക്ക് വിളിച്ചത്. അത് ലീഗിനെ ബാധിക്കുന്ന കാര്യമല്ലെന്ന് പി.എം.എ സലാം പറഞ്ഞു.
നിയമസഭയിലെ എതിർപ്പുകളെ അവഗണിച്ച് വഖഫ് വിഷയത്തിൽ സർക്കാർ പാസാക്കിയ നിയമമുണ്ട്. ആ നിയമം ഇപ്പോഴും നിലനിൽക്കുന്നു. അത് നടപ്പാക്കില്ല എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. നിയമസഭയിൽ നിയമം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുവരെ മുസ്ലിം ലീഗ് സമരം തുടരും.
നിയമം പിൻവലിക്കുക എന്നതല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും ലീഗ് തയാറല്ല. പ്രക്ഷോഭത്തിന്‍റെ ആദ്യഘട്ടം വിജയിച്ചു. സമസ്തയുമായി ലീഗിനെ കൂട്ടികുഴക്കേണ്ടതില്ലെന്നും പി.എം.എ സലീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.