എസ്.എം. മുഹമ്മദ് കുഞ്ഞി

മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ്

കാസർഗോഡ് മുളിയാർ പഞ്ചായത്തംഗവും മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ എസ്.എം. മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് കേസ്.

പൊവ്വൽ സ്വദേശിയായ ഇയാൾക്കെതിരെ ആദൂർ പൊലീസാണ് കേസെടുത്തത്.  പാർട്ടി ചുമതലകളിൽ നിന്നും എസ്.എം. മുഹമ്മദ് കുഞ്ഞിയെ നീക്കം ചെയ്തതായി മുസ്‍ലീം ലീഗ് ജില്ല നേതൃത്വം അറിയിച്ചു. 

Tags:    
News Summary - POCSO case against Muslim League leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.