നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്​സോ കേസിൽ അന്വേഷണം ഉടൻ

കൊ​ച്ചി: ഫോ​ർ​ട്ട്‌​കൊ​ച്ചി​യി​ലെ 'ന​മ്പ​ർ 18' ഹോ​ട്ട​ൽ ഉ​ട​മ റോ​യ് ജെ. ​വ​യ​ലാ​ട്ടി​നെതിരായ പോക്സോ കേസിൽ മു​ൻ മി​സ്​ കേ​ര​ള​യ​ട​ക്കം ര​ണ്ട്​ മോ​ഡ​ലു​ക​ളുടെയും സു​​ഹൃ​ത്തിന്റെയും മരണം അന്വേഷിക്കുന്ന സംഘം ഉടൻ വിശദമായ അന്വേഷണം തുടങ്ങിയേക്കും. കേസിലെ പ്രതികളായ റോയിയും സൈജുവും അഞ്‌ജലിയും ഒളിവിലാണെന്നാണ് സൂചന.

മോഡലുകളുടെ മരണത്തിൽ ജാമ്യത്തിൽ ഇറങ്ങിയ റോയ് വയലാട്ട് കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയിരുന്നില്ല. കോവിഡ് ആയതിനാൽ വരാനാകില്ലെന്നായിരുന്നു റോയിയുടെ വിശദീകരണം. നാളെയും ഹാജരായില്ലെങ്കിൽ ഇക്കാര്യം കോടതിയെ അറിയിക്കും. ബുധനാഴ്ച ആണ് പ്രതികളുടെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുക.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നല്‍കിയ പരാതിയിലാണ് റോയ് വയലാട്ടിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് പോക്സോ ചുമത്തിയത്. 2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് റോയി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം പോക്സോ കേസിൽ റോ​യ് ജെ. ​വ​യ​ലാ​ട്ടി​നെ ബു​ധ​നാ​ഴ്ച വ​രെ അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​തി​ന്​​ ഹൈ​കോ​ട​തി​ വാ​ക്കാ​ൽ വി​ല​ക്കേർപ്പെടുത്തിയിരുന്നു​. മോഡലുകൾ മരിക്കാനിടയായ സംഭവത്തിൽ അ​നാ​വ​ശ്യ​മാ​യാ​ണ്​ പോ​ക്​​സോ കേ​സ്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ ആ​രോ​പി​ച്ച്​ ഇ​യാ​ൾ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​​ ജ​സ്റ്റി​സ്​ പി. ​ഗോ​പി​നാ​ഥാണ്​ പ​രി​ഗ​ണി​ച്ച​ത്. ഹ​ര​ജി ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

റോയിക്കെതിരെ കൂടുതൽ പോക്സോ പരാതികൾ

ഫോ​ർ​ട്ട്​​ കൊ​ച്ചി 'ന​മ്പ​ർ 18' ഹോ​ട്ട​ലു​ട​മ റോ​യി വ​യ​ലാ​റ്റി​നെ​തി​രെ കൂ​ടു​ത​ൽ പോ​ക്സോ പ​രാ​തി​ക​ളെ​ന്ന് റിപ്പോർട്ട്. റോ​യി, മോ​ഡ​ലു​ക​ൾ മ​രി​ച്ച കാ​റ​പ​ക​ട​ക്കേ​സി​ലെ മ​റ്റ്​ പ്ര​തി​ക​ളാ​യ സൈ​ജു എം. ​ത​ങ്ക​ച്ച​ൻ, സു​ഹൃ​ത്ത് അ​ഞ്ജ​ലി എ​ന്നി​വ​ർ​ക്കെ​തി​രെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി പൊ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​ഞ്ജ​ലി​യാ​ണ് പെ​ൺ​കു​ട്ടി​ക​ളെ കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണ് പ​രാ​തി. ആ​ദ്യ പോ​ക്സോ കേ​സി​ന് പി​ന്നാ​ലെ ഇ​ര​ക​ളാ​യ ഒ​മ്പ​തു​പേ​ർ ഇ​തി​ന​കം ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം. ഹോ​ട്ട​ലി​ൽ​​വെ​ച്ച് റോ​യി​യി​ൽ​നി​ന്ന്​ ഉ​ൾ​പ്പെ​ടെ ദു​ര​നു​ഭ​വം നേ​രി​ട്ട യു​വ​തി​ക​ളാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ള്ള​ത്.

ഇ​വ​രി​ൽ​പെ​ട്ട 16കാ​രി​ക്ക്​ പ​ക​രം മാ​താ​വാ​ണ് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ദു​ര​നു​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ​നി​ന്ന് പെ​ൺ​കു​ട്ടി ഇ​തു​വ​രെ മു​ക്ത​യാ​യി​ട്ടി​ല്ല. പെ​ൺ​കു​ട്ടി​യു​ടെ മാ​ന​സി​ക​നി​ല സാ​ധാ​ര​ണ അ​വ​സ്ഥ​യി​ലെ​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക. ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ​പേ​രെ പ്ര​തി​ക​ൾ ഇ​ര​ക​ളാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​റ്റി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മോ​ഡ​ലു​ക​ളു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് ഈ ​കേ​സു​ക​ളും അ​ന്വേ​ഷി​ക്കു​ന്ന​ത്. കോ​ട​തി​യി​ൽ പ്ര​തി​ക​ൾ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - pocso case Inquiry into the case against the No 18 hotel owner Roy Vayalattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.