തിരുവനന്തപുരം: വിവാദ പൊലീസ് നിയമ ഭേദഗതിയിൽ മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിൽ വിമർശനം. നിയമ നിർമാണത്തിൽ തെൻറ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ തുറന്ന് സമ്മതിച്ചു. പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയ രാഘവൻ വാർത്ത സമ്മേളനത്തിലും വ്യക്തമാക്കി.
ഭേദഗതിയുടെ ഇഴകീറിയുള്ള വിലയിരുത്തലാണ് സെക്രേട്ടറിയറ്റിൽ നടന്നത്. സി.പി.എം നേതൃത്വത്തിലുള്ള സർക്കാർ നിയമ നിർമാണം നടത്തുേമ്പാൾ പാർട്ടിയുടെ രാഷ്ട്രീയ നയം കൂടി പ്രതിഫലിക്കുന്നതാകണമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഭേദഗതി നടപ്പാക്കപ്പെട്ടിരുന്നെങ്കിൽ ആർക്കുവേണമെങ്കിലും വളച്ചൊടിക്കാൻ സാധിക്കുമായിരുന്നു. സി.പി.എമ്മിന് ഇൗ വിഷയത്തിൽ ഒരു രാഷ്ട്രീയ നയമുണ്ട്. അത് നിയമ നിർമാണത്തിൽ പാലിച്ചില്ല.
ഇക്കാര്യത്തിൽ മന്ത്രിമാർക്കും പാർട്ടി കമ്മിറ്റിക്കും പൊതുവായ ജാഗ്രതക്കുറവുണ്ടാെയന്നായിരുന്നു ഏറെ അംഗങ്ങളുടെയും വിലയിരുത്തൽ. അഭിപ്രായങ്ങൾ കേട്ട മുഖ്യമന്ത്രി, പെെട്ടന്നുണ്ടാകുന്ന വിഷയങ്ങൾക്ക് അനുസൃതമായാണ് നിയമനിർമാണത്തിലേക്ക് സർക്കാർ പോകുന്നതെന്ന് പറഞ്ഞു. സ്ത്രീകളെ അവമതിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടികളുണ്ടായി. അത് തടയാൻ നടപടി വേണമെന്ന ആവശ്യത്തിെൻറ അടിസ്ഥാനത്തിൽ സദുദ്ദേശ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്. അതിൽ ജാഗ്രതക്കുറവുണ്ടായെന്നും പിണറായി സമ്മതിച്ചു.
എന്നാൽ, ഏത് തരത്തിലുള്ള മാധ്യമങ്ങളെയും വ്യക്തികളെയും പ്രതിയാക്കുന്ന തരത്തിൽ വാക്കുകൾ എങ്ങനെയാണ് ഭേദഗതിയിൽ കടന്നുകൂടിയതെന്നും ചോദ്യമുയർന്നു. ആഭ്യന്തര വകുപ്പ് തയാറാക്കിയ കരട് നിയമം നിയമ വകുപ്പ് പരിശോധിച്ച ശേഷമാണ് ഭേദഗതി നടപ്പാക്കിയത്. അത് അഡ്വക്കറ്റ് ജനറലിെൻറ പരിഗണനക്ക് അയച്ചില്ലെന്ന് നിയമ മന്ത്രി എ.കെ. ബാലൻ യോഗത്തിൽ പറഞ്ഞു. ഭേദഗതിയെ ന്യായീകരിച്ച ബാലെൻറ പ്രസ്താവനയിലും വിമർശനം ഉയർന്നു.
അഭിപ്രായ പ്രകടനത്തിൽ ബാലൻ ജാഗ്രത കാേട്ടണ്ടതായിരുന്നെന്നായിരുന്നു അഭിപ്രായം. യു.ഡി.എഫിനും ബി.ജെ.പിക്കും മാധ്യമങ്ങൾക്കും തങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുന്നെന്ന് ഉയർത്തിക്കാട്ടാൻ അവസരം സൃഷ്ടിക്കപ്പെട്ടു. ഭേദഗതി പിൻവലിച്ചതോടെ രാഷ്ട്രീയ തിരിച്ചടി ഒഴിവാക്കാനായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.