പാലക്കാട്: സാഹചര്യത്തെളിവുകളും സാക്ഷിമൊഴിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമടക്കം പിൻബലമായിട്ടും വാളയാർ കേസിൽ പ്രതികൾക്ക് രക്ഷയായത് പൊലീസിേൻറയും പ്രോസിക്യൂഷേൻറയും കടുത്ത അലംഭാവം. പുനർവിചാരണക്ക് ഉത്തരവിട്ടുള്ള ഹൈകോടതി വിധിയിലും ചൂണ്ടിക്കാണിക്കപ്പെട്ടത് കേസ് നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകൾ. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കോർത്തിണക്കി കുറ്റമറ്റ കുറ്റപത്രം തയാറാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതായി രേഖകൾ തെളിയിക്കുന്നു.
സുപ്രധാന മൊഴികൾപോലും ഒഴിവാക്കപ്പെട്ടത് അതീവ ലാഘവത്തോടെ കേസന്വേഷണം നടത്തിയതുമൂലമാകാമെന്ന് നിയമവിദഗ്ധർ പറയുന്നു. മൂത്തകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ ആദ്യമായി കണ്ടത് ഇളയ കുട്ടിയാണ്. ഇൗ സമയം രണ്ടുപേർ മുഖംമറച്ച് വീട്ടിൽനിന്ന് ഒാടിപ്പോകുന്നത് കണ്ടെന്ന് ഇളയകുട്ടി മൊഴിനൽകിയിട്ടും കുറ്റപത്രത്തിൽ ഇത് രേഖപ്പെടുത്തിയിരുന്നില്ല.
2016 ഏപ്രിൽ മുതൽ 11 വയസ്സുള്ള മൂത്തകുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2017 ജനുവരിയിൽ കുട്ടി മരിക്കുന്നതുവരെ പീഡനം തുടർന്നു. കുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലുമാണ് പീഡനം നടന്നത്.ഇൗ വിവരങ്ങൾ പലപ്പോഴായി മൂത്തകുട്ടി കൂട്ടുകാരിയോട് പറഞ്ഞിരുന്നു.
നിരന്തര പീഡനംമൂലം ശരീരത്തിൽ മുറിവും പഴുപ്പും വന്നിട്ടുണ്ടെന്നും അമ്മയോട് പറയാൻ പേടിയാണെന്നുമാണ് കൂട്ടുകാരിയോട് കുട്ടി പറഞ്ഞത്. കേസിൽ പെൺകുട്ടികളുടെ അമ്മയുടെയും രണ്ടാനച്ഛെൻറയും രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 57 സാക്ഷികളാണുള്ളത്. ഇവിൽ ഏഴുപേർ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടതായി മൊഴിനൽകി. പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം പോകാറുണ്ടെന്ന് മൊഴിനൽകിയത് 10 പേരാണ്.
മൂത്തകുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടുെവന്ന് രണ്ടാനച്ഛൻ മൊഴിനൽകിയിട്ടുണ്ട്. പീഡനത്തിൽനിന്ന് രക്ഷനേടാൻ മറ്റുമാർഗം ഇല്ലാതെ മകൾ ആത്മഹത്യ ചെയ്തതാവാമെന്നാണ് അമ്മയുെട മൊഴി. മാനഭംഗവിവരം കുട്ടി മരിക്കുന്നതിനുമുേമ്പ അറിയാം എന്നും അമ്മയുടെ മൊഴിയിലുണ്ട്.
പ്രതികൾ പീഡിപ്പിക്കുന്നതിനാൽ ശരീരത്തിൽ മുറിവുണ്ടാകുന്നതായി പെൺകുട്ടി പറഞ്ഞതായി കൂട്ടുകാരിയുടെ മൊഴിയിലുണ്ട്. മൂത്തകുട്ടിയുടെ മലദ്വാരത്തിൽ മുറിവും പഴുപ്പും ഉള്ളതായി പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ അസി. സർജൻ ഡോ. പ്രിയദയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടതുകൊണ്ടോ അണുബാധമൂലമോ ആയിരിക്കാം ഇത് സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്. കുട്ടി നിരന്തരമായ പീഡനത്തിന് ഇരയാക്കപ്പെട്ടതായി ഡോ. പ്രിയദ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇളയകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിന് ബലം നൽകുന്നതാണ്. ഒമ്പതു വയസ്സുള്ള ഇളയകുട്ടി നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടതായും തൂങ്ങിമരണം കൊലപാതകമാണോയെന്ന് പരിശോധിക്കണമെന്നും പാലക്കാട് ജില്ല ആശുപത്രിയിലെ സീനിയർ പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്റാളിെൻറ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.