കൊല്ലങ്കോട്: പൊലീസ് ഉദ്യോഗസ്ഥെൻറ ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ. തിരുപ്പൂർ സൂസിയാപുരം സ്വദേശിയായ അബ്ബാസ് (30), ഒഡിഷ സിന്തൂർപൂർ സുബർനാപൂർ സ്വദേശി ഉമാകാന്ത ദീപ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൊല്ലങ്കോട് സ്റ്റേഷനോട് ചേർന്ന പൊലീസ് ഫാമിലി ക്വാർട്ടേഴ്സിൽ നിർത്തിയിട്ട കൊല്ലങ്കോട് സ്േറ്റഷനിലെ സുൽഫിക്കർ അലിയുടെ ബൈക്കാണ് മോഷ്ടിച്ചത്.
താക്കോൽ ഉൾപ്പെടെവെച്ചിരുന്ന ബൈക്കാണ് മണിക്കൂറുകൾക്കകം പോയത്. തുടർന്ന് പരിസരത്തെ സി.സി.ടി.വി കാമറകളും മറ്റ് ശാസ്ത്രീയതെളിവുകളും അന്വേഷണസംഘം പരിശോധിച്ചു. അതിൽ നഗരത്തിൽ തുണിക്കടയിൽ സ്ഥലവാസികൾ അല്ലാത്ത രണ്ടുപേർ വന്നുപോയത് ശ്രദ്ധയിൽപെട്ടു. അവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ മോഷ്ടിച്ച ബൈക്കുമായി പലസ്ഥലങ്ങളിലും ഇവർ സഞ്ചരിക്കുന്നതായി അറിഞ്ഞു.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് വാഹനപരിശോധനക്കിടെ ഗോവിന്ദാപുരം-തമിഴ്നാട് അതിർത്തിയോടുചേർന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.