കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രികന്‍ പിടിയില്‍. ഷാര്‍ജയില്‍നിന്ന് എത്തിയ മഞ്ചേരി സ്വദേശി താഹിറാണ് (28) വിമാനത്താവള പരിസരത്ത് പൊലീസിന്റെ പിടിയിലായത്. 1.018 കിലോ സ്വര്‍ണം മിശ്രിതരൂപത്തിലാക്കി നാല് കാപ്‌സ്യൂളിലായി ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്.
ആഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ താഹിർ ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകുംവഴി സീറോ പോയന്റിലാണ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.