ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ്​ ക്ലർക്കിന്​ സസ്​പെൻഷൻ

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ കേസിലെ പ്രതിയായ പൊലീസ് സീനിയര്‍ ക്ലർക്കിന് സസ്പെന്‍ഷന്‍. മേനംകുളം വനിത ബറ്റാലിയനിലെ സീനിയര്‍ ക്ലര്‍ക്ക് എം. വിനോദിനെതിരെയാണ് നടപടി.

ആത്മഹത്യാ പ്രേരണാ കേസില്‍ പ്രതിയായിട്ടും വിനോദിനെ സംരക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള പരാതികൾക്കൊടുവിലാണ്​ നടപടി. രണ്ടരവർഷം മുമ്പാണ് ആത്മഹത്യക്കുറിപ്പ് എഴുതി​െവച്ച് ആര്യനാട്​ സ്വദേശി സുനിത തീകൊളുത്തി മരിച്ചത്. 'ചേട്ടൻ ഇഷ്​ടപ്പെട്ട പെണ്ണിനൊപ്പം ജീവിച്ചോളൂ, ഇനി അടിയും ചവിട്ടും കൊള്ളാൻ എനിക്കുവയ്യ' എന്നായിരുന്നു ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നത്.

എന്നാൽ, രണ്ടരവര്‍ഷമായിട്ടും വിനോദിനെതിരെ കുറ്റപത്രം നല്‍കിയില്ലെന്നും അച്ചടക്കനടപടി പോലും സ്വീകരിച്ചില്ലെന്നും കാട്ടി ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല സംഭവം നടക്കുമ്പോൾ പൊലീസ് ആസ്ഥാനത്ത് സീനിയർ ക്ലർക്കായിരുന്ന വിനോദിനെ പ്രതിയായിട്ടും സസ്പെന്‍ഡ് ചെയ്തില്ലെന്നും വനിതാ സംരക്ഷണത്തിനുള്ള വനിതാ ബറ്റാലിയനില്‍ പിന്നീട് ജോലി നൽകിയെന്നും ആക്ഷേപമുയർന്നു.

വിനോദിനെതിരെ മൊഴി നല്‍കിയ സുനിതയുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കാനും ശ്രമമുണ്ടായെന്നും ആക്ഷേപമുണ്ടായി. 75 പവനോളം സ്വര്‍ണം നല്‍കിയാണ് സുനിതയുടെ വിവാഹം കഴിപ്പിച്ചയച്ചതെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. അതിനൊടുവിലാണ്​ നടപടി.

Tags:    
News Summary - Police clerk suspended in Domestic Violence case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.