തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ താൽപര്യം സംരക്ഷിക്കാൻ യു.ഡി.എഫ് നേതാക്കൾെക്കതിരെ െപാലീസിലെ വിവിധ ഏജൻസികൾ ആരംഭിച്ച അന്വേഷണൾ ഭരണപക്ഷത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ യു.ഡി.എഫ്. സ്വർണക്കടത്ത്, ലഹരികടത്ത്, അഴിമതി ആരോപണങ്ങളിൽ വിയർക്കുന്ന ഭരണപക്ഷം പ്രതിരോധമെന്ന നിലയിൽ നടത്തുന്ന നീക്കങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. ഗുരുതര ആരോപണങ്ങളുടെ പേരിൽ അറസ്റ്റിലായിട്ടും എം.സി. കമറുദ്ദീൻ എം.എൽ.എയെ തൽക്കാലം കൈവിടേണ്ടെന്ന് മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചത് അതിനാലാണ്.
ശരിയായ അന്വേഷണം നടത്താതെ കേസ് രജിസ്റ്റർ ചെയ്ത് നേതാക്കളെ ധിറുതിപിടിച്ച് അറസ്റ്റ് ചെയ്യാനാണ് സർക്കാറിെൻറ ശ്രമമെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു. പി.ടി. തോമസ്, എ.പി. അനിൽകുമാർ, കെ.എം. ഷാജി എന്നിവർക്ക് പിന്നാലെ പ്രതിപക്ഷനേതാവിനെയും പൊലീസ് ഉന്നമിട്ടിരിക്കുകയാണ്. തിരിച്ചടിക്കുന്നതിൽ മയം കാേട്ടണ്ടെന്ന സർക്കാർ നിലപാട് പ്രതിപക്ഷനിരയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. എങ്കിലും ഭരണപക്ഷേത്താട് വിട്ടുവീഴ്ച വേണ്ടെന്ന െപാതുവികാരമാണ് പ്രതിപക്ഷത്തുള്ളത്. സ്വർണ, ലഹരി കടത്തുകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെ പരമാവധി പ്രതിരോധിക്കുകയാണ് സർക്കാർ ലക്ഷ്യം. െപാലീസ് ഏജൻസികളെ ഉപയോഗിച്ച് എന്ത് അന്വേഷണം നടത്തിയാലും സർക്കാറിനും സി.പി.എമ്മിനുമെതിരായ കടന്നാക്രമണത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് യു.ഡി.എഫിലെ ധാരണ. ഭരണപക്ഷത്തെ കടന്നാക്രമിച്ച് നേതാക്കൾ രംഗത്തുവന്നത് അതിനാലാണ്. ഇനിയും അത് ശക്തമാക്കും. തെരഞ്ഞെടുപ്പിൽ അണികളുടെ മനോവീര്യം ഉയർത്താൻ ഇതിലൂടെ കഴിയുെമന്ന് അവർ കരുതുന്നു.
നാലരവർഷം അധികാരത്തിലിരുന്നിട്ടും നടത്താത്ത അന്വേഷണം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉണ്ടാകുേമ്പാൾ അതിെൻറ ഉദ്ദേശ്യം ജനങ്ങൾ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.