ബത്തേരിയിൽ വൻസ്ഫോടക വസ്തു ശേഖരവുമായി നാലു ​പേർ പിടിയിൽ

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നും സംസ്ഥാനത്തേക്ക് ലോറിയിൽ കടത്തുകയായിരുന്ന വൻ സ്ഫോടക വസ്തു ശേഖരം ബത്തേരി പൊലീസ് പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് 4 പേരെ കസ്റ്റഡിയിലെടുത്തു.ലോറി ഡ്രൈവർ തൃശൂർ ദേശമംഗലം സ്വദേശികളായ സത്യനേശൻ(59), ക്ലീനർ കൃഷ്ണകുമാർ (40) എന്നിവരും ലോറിക്കു മുന്നിലായി പൈലറ്റ് കാറിൽ വന്നിരുന്ന തമിഴ്നാട് സ്വദേശികളായ രംഗനാഥൻ (38) സുരളി കൃഷ്ണൻ (36) എന്നിവരുമാണ്​ പിടിയിലായത്​.

വ്യാഴാഴ്​ച രാവിലെ എട്ട്​ മണിയോടെ മുത്തങ്ങ തകരപ്പാടിയിൽ വെച്ചാണ് ലോറി പിടികൂടിയത്. ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോ​ടക വസ്തുക്കൾ. 200 ബോക്സ് ജലാസ്റ്റിൻ സ്റ്റിക്കുകൾ, 10 പെട്ടി തിരികളുമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.ബാംഗ്ലുരുവിൽ നിന്നും മഞ്ചേരിയിലേക്കാണ് സാധനം കൊണ്ടുവരുന്നതെന്നാണ് പിടിയിലായവർ പൊലീസിനെ അറിയിച്ചതെന്നാണ്​ വിവരം.

Tags:    
News Summary - Police raid highly Explosives from Wayand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.