ചണ്ഡിഗഡ്: ലുധിയാന കോടതിയില്‍ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളെന്ന് പഞ്ചാബ് ഡി.ജി.പി. 24 മണിക്കൂറിനുള്ളിൽ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്ന് ഡി.ജി.പി സിദ്ധാര്‍ഥ് ചതോപാധ്യായ അറിയിച്ചു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് മുൻപൊലീസുകാരൻ ഗഗൻദീപ് സിങ്ങാണ്. മയക്കുമരുന്ന് ഇടപാടിന്റെ പേരിൽ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
ലഹരിക്കേസിലെ കോടതി രേഖകൾ നശിപ്പിക്കാൻ ആസൂത്രണം ചെയ്താണ് സ്ഫോടനം. ഈ മാസം 24ന് കേസിൽ ഇയാൾ ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്ഫോടനം നടത്തിയത്. ഇയാൾക്ക് ഖലിസ്ഥാൻ തീവ്രവാദികളുടെ സഹായം ലഭിച്ചതായും ഡി.ജി.പി വ്യക്തമാക്കി.
അതേസമയം, ഗഗൻദീപിന്റെ ലുധിയാനയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇയാളുടെ സഹോദരനെ കസ്റ്റഡിയിലെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ചത് ആർഡിഎക്സ് ആണെന്നാണ് പ്രാഥമിക കണ്ടെത്തൽ രണ്ട് കിലോ ആർ.ഡി.എക്സ് ആണ് സ്ഫോടനം നടത്താൻ ഉപയോഗിച്ചതെന്നാണ് വിവരം.
വ്യാഴാഴ്ചയാണ് പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.