എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാൻ സ്പീക്കർക്ക് കത്ത് നൽകി പൊലീസ്

തിരുവനന്തപുരം: ബലാൽസംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാന്‍ നിയമസഭ സ്പീക്കറുടെ അനുമതിക്കായുള്ള നടപടികൾ പൊലീസ് നടപടി തുടങ്ങി. ജനപ്രതിനിധിയായതിനാൽ സ്പീക്കറുടെ അനുമതി ലഭിച്ച് വേണം അറസ്റ്റ് ചെയ്യാൻ. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറാണ് സ്പീക്കർക്ക് കത്ത് നൽകിയത്.

അനുമതി ലഭിച്ചാലുടൻ മൊബൈൽ നമ്പരുകൾ നിരീക്ഷണത്തിലാക്കും. ചൊവ്വാഴ്ച മുതൽ എം.എൽ.എ. ഒളിവിലെന്നാണ് പൊലീസിന്‍റെ നിഗമനം. എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പിള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. എം.എൽ.എ ആയതിനാൽ അധികനാൾ ഒളിവിൽ കഴിയില്ലെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. അതിനാൽ നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞശേഷമാവും തുടര്‍നടപടി.

അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി. ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

പത്തുവർഷമായി പരിചയമുണ്ടായിരുന്ന തന്നെ എം.എൽ.എ നിരവധി തവണ പീഡിപ്പിച്ചതായാണ് യുവതി വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേട്ടിനു മുന്നിൽ മൊഴി നൽകിയത്. കേസ്‌ ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച്‌ അസി. കമീഷണർ ബി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. വിവാഹവാഗ്‌ദാനം നൽകി തിരുവനന്തപുരത്തെ പള്ളിയിൽ എത്തിച്ച്‌ സ്വർണക്കുരിശു മാല ചാർത്തി. പിന്നീട്‌ വീട്ടിൽ അതിക്രമിച്ചു കയറിയും പലയിടങ്ങളിൽ എത്തിച്ചും എം.എൽ.എ ബലാത്സംഗം ചെയ്‌തെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ബലാത്സംഗക്കുറ്റം ചുമത്തിയത്‌.

Tags:    
News Summary - Police seeks speakers permission to arrest Eldos kunnappilly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.