അമ്പലപ്പുഴ: തെറ്റുചെയ്തവര്‍ ഐ.പി.എസുകാരാണെങ്കിലും അവര്‍ വെളിയില്‍ പോകുമെന്ന് മന്ത്രി ജി. സുധാകരന്‍. സിവിൽ പൊലീസ് ഓഫിസറായിരിക്കെ മരിച്ച ജോസഫിെൻറ കുടുംബസഹായനിധി കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാപ്പര്‍ഹിക്കാത്ത തെറ്റുചെയ്തവരെ സര്‍വിസില്‍നിന്ന് പുറത്താക്കും. അറസ്റ്റ് ചെയ്യുന്നയാളെ തൊടാനോ തല്ലാനോയുള്ള അധികാരം പൊലീസിനില്ല. വരാപ്പുഴയില്‍ അത് ലംഘിക്കപ്പെട്ടു. സര്‍ക്കാറിെൻറ നിലപാടിന് വിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ സര്‍വിസില്‍ ഒരിക്കല്‍ കയറിയാല്‍ ആയുഷ്‌ക്കാലം മുഴുവനിരിക്കാമെന്ന് ആരും കരുതേണ്ട. അവര്‍ സര്‍വിസില്‍നിന്ന് വെളിയില്‍ പോകണം.
പൊലീസുകാരുടെ മോശം ചെയ്തികളെ തുറന്നുകാണിക്കേണ്ടതിന് പകരം അത് സര്‍ക്കാര്‍ നയമാണെന്ന് പറയുകയാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ചെയ്യുന്നത്. കരുണാകരന്‍ മനസ്സിൽ കണ്ടപ്പോള്‍ ജയറാം പടിക്കല്‍ മാനത്തുകണ്ടതാണ് രാജൻ കൊലക്കേസ്. ചുമ്മാതെ കുത്തിയിരുന്ന് വിമര്‍ശിക്കുന്നവരുടെ വിമര്‍ശനത്തിന് പുല്ലുവില കല്‍പിക്കില്ല. ശരിചെയ്യുന്ന സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുകയാണ് ചില മാധ്യമങ്ങള്‍ -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.