തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം എം.എൽ.എമാരുടെ മൊഴിയെടുത്ത സംഭവത്തിൽ അതൃപ്തിയറിയിച്ച് സ്പീക്കറുടെ ഒാഫീസ്. ആലുവ എം.എൽ.എ അൻവർ സാദത്തിെൻറ മൊഴിയെടുത്തത് തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിൽ വെച്ചാണ്. എന്നാൽ എം.എൽ.എ യുടെ മൊഴിയെടുക്കുന്നതിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാണ് സ്പീക്കറുടെ ഒാഫീസ്പറയുന്നത്. സംഭവത്തിൽ
ചീഫ് മാർഷലിനോട് സ്പീക്കർ റിപ്പോർട്ട് തേടി.
അൻവർ സാദത്ത് എം.എൽ.എയുടെ മൊഴിയെടുത്ത ശേഷം മാധ്യമങ്ങളിലൂടെയാണ് സ്പീക്കറുടെ ഒാഫീസ് ഇക്കാര്യം അറിഞ്ഞത്. എം.എൽ.എമാരുടെ മൊഴിയെടുക്കാൻ നിയമസഭാ സെക്രട്ടറിയേറ്റിെൻറ മുൻകൂർ അനുമതി വേണം. എന്നാൽ ഇത്തരം നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രത്യേക അന്വേഷണ സംഘം അൻവർ സാദത്തിെൻറ മൊഴിയെടുത്തത്.
നിയമസഭാ സെക്രട്ടറിയേറ്റിെൻറ അനുമതിയില്ലാതെ തന്നെ പൊലീസ് എം.എൽ.എയും നടനുമായ മുകേഷിെൻറ മൊഴിയും രേഖപ്പെടുത്തിരുന്നു.
നടപടി ക്രമങ്ങൾ പാലിച്ച ശേഷം മാത്രമേ പി.ടി തോമസ് എം.എൽ.എയുടെ മൊഴിയെടുക്കാവൂയെന്ന് സ്പീക്കർ അറിയിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പെങ്കടുക്കാൻ എം.എൽ.എമാർ തിരുവനന്തപുരത്തായതിനാൽ പൊലീസ് അവിടെ എത്തിയാണ് മൊഴിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.