ഇലന്തൂരിൽ വീണ്ടും പൊലീസ് പരിശോധന നടത്തും; വീടിനുചുറ്റും കുഴികളെടുക്കും

കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി നടന്ന വീട്ടുപരിസരത്ത് വിശദമായ പരിശോധന നടത്താനൊരുങ്ങി പൊലീസ്. വീടിനുചുറ്റും കുഴികളെടുത്ത് പരിശോധിക്കാനാണ് തീരുമാനം. കൂടുതൽ പേർ ഇരയാക്കപ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയുടെ ഭാഗമാണിതെന്നാണ് വിവരം.

കടവന്ത്രയിൽനിന്ന് കാണാതായ പത്മ, കാലടിയിൽനിന്ന് കാണാതായ റോസ്​ലി എന്നിവരെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത് പൊലീസിന്‍റെ അന്വേഷണത്തിലൂടെയായിരുന്നു. പ്രതികൾ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ആദ്യഘട്ടത്തിൽ വെളിപ്പെടുത്തിയിരുന്നില്ല. ഇതുപോലെ, അന്വേഷണ സംഘത്തോട് പറയാത്ത മറ്റേതെങ്കിലും സംഭവമുണ്ടോ എന്നറിയാനാണ് പരിശോധന. ശനിയാഴ്ചയോ ഞായറാഴ്ചയോ പരിശോധന നടത്താനാണ് തീരുമാനം.

ഇതിനിടെ, പ്രതികളുടെ തെളിവെടുപ്പും നടക്കും. ഇലന്തൂരിലെ വീട്ടുപരിസരത്ത് പൊലീസ് പ്രത്യേകം സ്ഥലങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട്. ഇവിടെയായിരിക്കും പരിശോധന. പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ ഉപയോഗിക്കാനും തീരുമാനമുണ്ട്. ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രതികളെ ഇലന്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

Tags:    
News Summary - Police will conduct another inspection in Elanthur Human Sacrifice house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.