നയംമാറ്റം, വ്യാജന്മാർ നിറഞ്ഞുതുളുമ്പി ട്വിറ്റർ

വാഷിങ്ടൺ: ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ പരിശോധന നയങ്ങൾ മാറ്റിയ ശേഷം ട്വിറ്ററിൽ പ്രമുഖരുടെയും കമ്പനികളുടെയും വ്യാജ അക്കൗണ്ടുകൾ പെരുകി. മുൻ യു.എസ് പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു. ബുഷ്, ഡോണൾഡ് ട്രംപ്, മുൻ യു.കെ പ്രധാനമന്ത്രി ടോണി ബ്ലെയർ, യു.എസ് ബാസ്കറ്റ്ബാൾ താരം ലെബ്രോൺ ജെയിംസ്, ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‍ല, ജാപ്പനീസ് കംപ്യൂട്ടർ ഗെയിം കമ്പനി നിന്റെൻഡോ തുടങ്ങിയവയുടെ വ്യാജ അക്കൗണ്ടുകളാണ് പെരുകിയത്.

വെരിഫൈഡ് അക്കൗണ്ടുകൾക്ക് പകരം, ബ്ലൂ ടിക് മാർക്ക് എട്ട് ഡോളർ പ്രതിമാസം നൽകി ഏതൊരു ഉപയോക്താവിനും നൽകാൻ തുടങ്ങിയതാണ് വ്യാജന്മാരുടെ പ്രളയത്തിന് കാരണം. ബുധനാഴ്ച ട്വിറ്റർ വരിസംഖ്യ സേവനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ബുഷിന്റെ വ്യാജ ബ്ലൂ ടിക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടു.

ട്വിറ്ററിന്റെ പഴയ വെരിഫൈഡ് സംവിധാനത്തിലൂടെ പ്രശസ്തർക്കും പൊതു താൽപര്യമുള്ള അക്കൗണ്ടുകൾക്കും ആധികാരികത ഉറപ്പിക്കാൻ സൗജന്യമായി ചെക് മാർക്കിന് അപേക്ഷിക്കാമായിരുന്നു. അതേസമയം, അക്കൗണ്ടുകൾ ഔദ്യോഗികമാണെന്ന് സൂചിപ്പിക്കുന്ന ഗ്രേ ലേബലുകൾ ഇലോൺ മസ്‌ക് എടുത്തുകളഞ്ഞ് 48 മണിക്കൂറിനകം ട്വിറ്ററിൽ തിരികെയെത്തി.

ട്വിറ്ററിന്റെ സ്വന്തം അക്കൗണ്ടുകൾക്കും ആമസോൺ, നൈക്ക്, കൊക്കകോള തുടങ്ങിയ ചില അക്കൗണ്ടുകളിലുമാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. നേരത്തെ ബ്ലൂടിക്കിന് പകരം ഔദ്യോഗിക അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ ചാര നിറത്തിലുള്ള ലേബൽ പിൻവലിച്ചിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും ചില അക്കൗണ്ടുകളിൽ ഗ്രേ ഔദ്യോഗിക ലേബലുകൾ വന്നത്.

Tags:    
News Summary - Policy change, Twitter is full of fakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.