കോട്ടയം: നർമ സംഭാഷണങ്ങളിലൂടെ ജനഹൃദയത്തിൽ സ്ഥാനം നേടിയ നേതാവായിരുന്നു എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ. ഹാസ്യത്തിലൂടെയുളള രാഷ്ട്രീയ പരിഹാസം എതിർചേരിയിൽ ഉള്ളവർ പോലും കൈനീട്ടി സ്വീകരിച്ചതാണ്. ഇത്തരം സംഭാഷണ രീതി നന്നല്ലെന്ന് പറയുന്നവരോട് താൻ രഷ്ട്രപതിയാകുന്നില്ലെന്ന മറുപടിയാണ് ഉഴവൂർ നൽകിയിരുന്നത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെങ്കിലും പ്രചാരണങ്ങളിലെ മിന്നും താരമായിരുന്നു വിജയൻ. 2001ൽ കെ.എം. മാണിക്കെതിരെ പാലായിൽ മത്സരിച്ച് തോറ്റശേഷം പിന്നീട് തെരഞ്ഞെടുപ്പ് ഗോദയിൽ വന്നിട്ടില്ല. സംഘടനാ രാഷ്ട്രീയത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്ന ഉഴവൂര്‍ എന്നും സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പമായിരുന്നു.
കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയവളർച്ച നേടി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എസിനൊപ്പം. പിന്നീട് എൻ.സി.പിയിൽ കോൺഗ്രസ് എസ് ലയിക്കുകയും എൽ.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുകയും ചെയ്തു.
രണ്ട് തവണ കോട്ടയം ജില്ല കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വികലാംഗക്ഷേമ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം, എഫ്.സി.െഎ ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ലാണ് എൻ.സി.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്. നേതൃത്വത്തില്‍ സജീവമായി തുടരുന്നതിനിടെയാണ് ഉദര സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഉഴവൂരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.