കൊച്ചി: പോണേക്കര ഇരട്ടക്കൊലപാതക കേസിൽ 17 വർഷത്തിനുശേഷം അറസ്റ്റിലായ പ്രതി റിപ്പർ ജയാനന്ദനെ സംഭവം നടന്ന വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. ബുധനാഴ്ച വൈകീട്ടോടെയാണ് ചേന്ദൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെത്തിച്ചത്. 74 കാരിയെ തലക്കടിച്ച് കൊലപ്പെടുത്തി ബലാത്സംഗം ചെയ്തെന്നും അവരുടെ സഹോദരീപുത്രനായ നാരായണ അയ്യരെ (60) തലക്കടിച്ച് കൊന്നെന്നുമാണ് കേസ്. 44 പവൻ ആഭരണവും 15ഗ്രാം വെള്ളി നാണയങ്ങളും മോഷണം പോയി. മറ്റൊരു കേസിൽ അറസ്റ്റിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയവേ സഹതടവുകാരനോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് കൊലപാതകത്തിെൻറ ചുരുളഴിഞ്ഞത്. െതളിവെടുപ്പിന് എത്തിച്ചപ്പോൾ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ വീട്ടിലുണ്ടായിരുന്നു.
17 വർഷം മുമ്പ് കരിക്ക് വിൽപനക്ക് എത്തിയ പ്രതിക്ക് ചുറ്റുപാട് സംബന്ധിച്ച കൃത്യമായ ധാരണയുണ്ടായിരുെന്നന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റൊരു വീട്ടിൽ മോഷണത്തിനെത്തിയതായിരുന്നു പ്രതി. വീട്ടുകാർ ലൈറ്റിട്ടതോടെ അവിടെനിന്ന് മുങ്ങിയാണ് കൊലനടന്ന വീട്ടിലെത്തിയത്. വീടിന് പുറത്തുണ്ടായിരുന്ന ബൾബ് ഊരി മാറ്റി പുറത്ത് പ്രതി പതുങ്ങി നിന്നു. കൊല്ലപ്പെട്ട നാരായണ അയ്യർ മൂത്രമൊഴിക്കാൻ പുറത്തിറങ്ങിതോടെ വീട്ടിലേക്ക് കടന്നു. തുടർന്ന് നാരായണ അയ്യരെയും 74കാരിയെയും കൊലപ്പെടുത്തുകയായിരുെന്നന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വീടിന് പുറത്ത് പതുങ്ങിനിന്ന സ്ഥലം, ബൾബ് ഊരിമാറ്റിയ സ്ഥലം, വീട്ടിലേക്ക് കടന്നുവന്ന വഴി എന്നിവിടങ്ങളിലും പ്രതിയെ എത്തിച്ചു. ഈ സമയത്തെല്ലാം നിസ്സംഗനായി നിൽക്കുകയായിരുന്നു പ്രതി. കവർച്ച നടത്തിയ മുതലിൽ ഒരുഭാഗം സഹായിച്ച ഒരാൾക്കും ബാക്കി വീട്ടുകാർക്ക് സാധനങ്ങളും മറ്റും വാങ്ങിനൽകാനും ഉപയോഗിച്ചെന്നാണ് ജയാനന്ദെൻറ മൊഴി.
എന്നാൽ, പ്രത്യേക അന്വേഷണസംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വർണവും വെള്ളിയും ഇയാൾ ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കൊലക്ക് ഉപയോഗിച്ച പാരയും വാക്കത്തിയും കോടതിയിൽ നേരേത്ത ഹാജരാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിെൻറ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി റസ്റ്റമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് അയൽവാസികളും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.