'വർഗവഞ്ചക... രക്തസാക്ഷികൾ പൊറുക്കില്ലെടോ...'; ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ

ആലപ്പുഴ: മുൻ പേഴ്സനൽ സ്റ്റാഫിന്‍റെ ഭാര്യ അധിക്ഷേപിച്ചെന്ന വിവാദത്തിനിടെ മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. 'വർഗവഞ്ചക ജി. സുധാകരാ.. രക്തസാക്ഷികൾ പൊറുക്കില്ലെടോ...' എന്നാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്.

രാവിലെ പുന്നപ്ര തെക്ക് പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. രാവിലെ നടക്കാൻ പോയവരാണ് പോസ്റ്ററിന്‍റെ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സി.പി.എം പ്രവർത്തകർ എത്തി പോസ്റ്ററുകൾ നീക്കം ചെയ്തു.

ആ​ല​പ്പു​ഴ​യി​െ​ല വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി സുധാകരൻ ത​നി​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ചൂണ്ടിക്കാട്ടിയാണ് മു​ൻ പേ​ഴ്​​സ​ന​ൽ സ്​​റ്റാ​ഫ് വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ ശാ​ലു അ​മ്പ​ല​പ്പു​ഴ പൊലീസിൽ പ​രാ​തി ന​ൽ​കി​യ​ത്. മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​െ​ച്ച​ന്നും ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നു​മാ​ണ് യു​വ​തി​യു​ടെ മൊ​ഴി. ജി. സുധാകരൻ പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമേ പരാതി പിൻവലിക്കുവെന്ന നിലപാടിലാണ് പരാതിക്കാരി.

Tags:    
News Summary - Poster against G Sudhakaran in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.