തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു. ശനിയാഴ്ച 87.32 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് വേണ്ടിവന്നത്. ഈ മാസത്തെ റെക്കോഡ് ഉപയോഗമാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഏതാനും ദിവസങ്ങളായി ഉപഭോഗം വൻതോതിൽ വർധിച്ചുവരികയാണ്. 2021 മാർച്ച് 19ന് വേണ്ടിവന്ന 88.41 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സർവകാല റെക്കോഡ്.
അവധി ദിനമായ ഞായറാഴ്ച 80.48 ദശലക്ഷം യൂനിറ്റാണ് വേണ്ടിവന്നത്. ഇതിൽ 57.72 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് കൊണ്ടുവന്നു. 21.16 ദശലക്ഷം യൂനിറ്റാണ് ജലവൈദ്യുതി ഉൽപാദനം. 2495.16 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരണികളിലുണ്ട്. ഇത് ശേഷിയുടെ 60 ശതമാനമാണ്. അണക്കെട്ടുകളിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.