ചൂ​​ട് കൂ​ടിയതോടെ വൈദ്യുതി ഉപഭോഗം കുത്തനെ കൂടി

മൂ​​ല​​മ​​റ്റം: പ​​ക​​ൽ ചൂ​​ട് കൂ​ടി​യ​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗം കു​ത്ത​നെ കൂ​ടി. ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ എ​​ട്ടു​​വ​​രെ​ 79.56 ദ​​ശ​​ല​​ക്ഷം യൂ​​നി​​റ്റാ​​ണ്​ ഉ​​പ​​ഭോ​​ഗം. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ഇ​​തേ​​സ​​മ​​യം 74.06 ദ​​ശ​​ല​​ക്ഷം യൂ​​നി​​റ്റാ​​യി​​രു​​ന്നു. ചൂ​​ട് ആ​​രം​​ഭി​​ച്ച​​പ്പോ​​ൾ ത​​ന്നെ ഉ​​പ​​ഭോ​​ഗം കൂ​ടി​യ​ത് വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ന്‍റെ ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ൾ​​ക്ക് അ​​പ്പു​​റ​​മാ​​ണ്. ഫെ​​ബ്രു​​വ​​രി​​യി​​ൽ ഉ​​പ​​ഭോ​​ഗം ഇ​​ത്ര​​യും ഉ​​യ​​രു​​ന്ന​​ത് ആ​​ദ്യ​​മാ​​ണ്. എ​​യ​​ർ ക​​ണ്ടീ​​ഷ​​ണ​​റു​​ക​​ളു​​ടെ​​യും ഫാ​​നു​​ക​​ളു​​ടെ​​യും ഉ​​പ​​യോ​​ഗം വ​​ർ​​ധി​​ച്ച​​താ​​ണ് കാ​​ര​​ണം. ജ​​നു​​വ​​രി അ​​വ​​സാ​​ന ആ​​ഴ്ച ഉ​​പ​​ഭോ​​ഗം ശ​​രാ​​ശ​​രി 75 ദ​​ശ​​ല​​ക്ഷം യൂ​​നി​​റ്റ് വ​​രെ എ​​ത്തി​​യി​​രു​​ന്നു. വേ​​ന​​ൽ ശ​​ക്ത​​മാ​​കു​​ന്ന​​തോ​​ടെ ഉ​​പ​​ഭോ​​ഗം ഇ​​നി​​യും ഉ​​യ​​രും. 2021 മാ​​ർ​​ച്ച് 19ന് ​​രേ​​ഖ​​പ്പെ​​ടു​​ത്തി​​യ 88.42 ദ​​ശ​​ല​​ക്ഷം യൂ​​നി​​റ്റ് വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗ​​മാ​​ണ് കെ.​​എ​​സ്.​​ഇ.​​ബി​​യു​​ടെ സ​​ർ​​വ​​കാ​​ല ​റെ​​ക്കോ​​ഡ്. ഈ ​​റെ​​ക്കോ​​ഡ് മ​​റി​​ക​​ട​​ക്കു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

ചൊ​​വ്വാ​​ഴ്ച​​ത്തെ വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗ​​ത്തി​​ൽ 52.98 ദ​​ശ​​ല​​ക്ഷം യൂ​​നി​​റ്റും പു​​റ​​ത്തു​​നി​​ന്ന്​ കൊ​​ണ്ടു​​വ​​ന്ന​​താ​​ണ്. സം​​സ്ഥാ​​ന​​ത്തെ ഉ​​ൽ​​പാ​​ദ​​നം 26.57 ദ​​ശ​​ല​​ക്ഷം യൂ​​നി​​റ്റ് മാ​​ത്ര​​മാ​​ണ്. വൈ​​ദ്യു​​തി വ​​കു​​പ്പി​​ന്‍റെ ഡാ​​മു​​ക​​ളി​​ൽ 79 ശ​​ത​​മാ​​നം ജ​​ല​​മാ​​ണ് അ​​വ​​ശേ​​ഷി​​ക്കു​​ന്ന​​ത്. ഇ​​ത് ഉ​​പ​​യോ​​ഗി​​ച്ച് 3270.44 ദ​​ശ​​ല​​ക്ഷം യൂ​​നി​​റ്റ് വൈ​​ദ്യു​​തി ഉ​​ൽ​​പാ​​ദി​​പ്പി​​ക്കാ​ം.

ഏ​​റ്റ​​വും വ​​ലി​​യ അ​​ണ​​ക്കെ​​ട്ടാ​​യ ഇ​​ടു​​ക്കി​​യി​​ൽ സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 82 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണ്​ ശേ​​ഷി​​ക്കു​​ന്ന​​ത്. പ​​മ്പ 77 ശ​​ത​​മാ​​നം, ഷോ​​ള​​യാ​​ർ 92, ഇ​​ട​​മ​​ല​​യാ​​ർ 76, കു​​ണ്ട​​ള 91, മാ​​ട്ടു​​പ്പെ​​ട്ടി 77, ആ​​ന​​യി​​റ​​ങ്ക​​ൽ 100, കു​​റ്റ്യാ​​ടി 55, പൊ​​ന്മു​​ടി 68, ലോ​​വ​​ർ പെ​​രി​​യാ​​ർ 57, ത​​ര്യോ​​ട് 57 ശ​​ത​​മാ​​നം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റ് ഡാ​​മു​​ക​​ളി​​ലെ ക​​ണ​​ക്ക്.

മൂ​​ല​​മ​​റ്റം നി​​ല​​യ​​ത്തി​​ൽ തി​​ങ്ക​​ളാ​​ഴ്ച 12.81 ദ​​ശ​​ല​​ക്ഷം യൂ​​നി​​റ്റ് വൈ​​ദ്യു​​തി ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച​​പ്പോ​​ൾ ശ​​ബ​​രി​​ഗി​​രി​​യി​​ൽ 4.51 ദ​​ശ​​ല​​ക്ഷം, ഇ​​ട​​മ​​ല​​യാ​​ർ 1.59, ഷോ​​ള​​യാ​​ർ 1.22, പ​​ള്ളി​​വാ​​സ​​ൽ 0.31, നേ​​ര്യ​​മം​​ഗ​​ലം 0.42, ക​​ക്കാ​​ട് 0.67, കു​​റ്റ്യാ​​ടി 1.75 ദ​​ശ​​ല​​ക്ഷം എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു മ​​റ്റ്​ പ​​ദ്ധ​​തി​​ക​​ളി​​ലെ ഉ​​ൽ​​പാ​​ദ​​നം.

Tags:    
News Summary - Power consumption increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.