കോഴിക്കോട്: കേന്ദ്രത്തിൽ അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ. സംസ്ഥാനങ്ങളെ കേന്ദ്രത്തിെൻറ സാമന്ത ഭരണക്കാരാക്കാനാണ് നീക്കമെന്നും അദ്ദേഹം അഭിപ്രായെപ്പട്ടു. േസാഷ്യലിസ്റ്റ് ചിന്തകനായ റാം മനോഹർ ലോഹ്യയുടെ 50ാം ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ‘ചതുസ്തംഭ രാഷ്ട്രം- അധികാര വികേന്ദ്രീകരണം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരവികേന്ദ്രീകരണം എന്ന സ്വപ്നത്തിെൻറ ഉറവിടം ലോഹ്യയുടെ ചിന്തയിൽനിന്നായിരുന്നു. സമ്പൂർണ അധികാര വികേന്ദ്രീകരണം എന്ന ലോഹ്യയുടെ സ്വപ്നം നടപ്പായിട്ടില്ല. ചരിത്രം ആധികാരികമായി പഠിച്ച് സോഷ്യലിസ്റ്റാെയന്നതാണ് ലോഹ്യയെ വേറിട്ടുനിർത്തുന്നെതന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് ചരിത്ര പണ്ഡിതൻ എം.ജി.എസ് നാരായണൻ പറഞ്ഞു. ലോഹ്യയുെട ചരിത്രപരമായ ഉൾക്കാഴ്ച ജയപ്രകാശ് നാരായണനെപ്പോലെയുള്ള സോഷ്യലിസ്റ്റുകൾക്കുണ്ടായിരുന്നില്ല. ഇന്ത്യയിൽ എല്ലാ പാർട്ടികളും അംഗീകരിച്ച സോഷ്യലിസം എന്ന വാക്കിന് അർഥമില്ലാതാെയന്നും എം.ജി.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.