ബ്രേക്കിങ് ന്യൂസായി കണ്ണുതുറപ്പിച്ച കുടുംബം ഇപ്പോഴും ദുരന്തമുഖത്ത്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തം അധികൃതരുടെ കണ്ണില്‍പെടാതിരുന്ന കാലത്ത് മുംബൈയില്‍നിന്നത്തെിയ സ്റ്റാര്‍ ടി.വി സംഘം ഈ വിഷയം ലോകത്തിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇന്നലെ മരിച്ച സ്വര്‍ഗ ബാളിഗെയിലെ ശ്രീധര്‍ ഷെട്ടിയുടെയും സഹോദരന്‍ കിട്ടണ്ണയുടെയും മുഖങ്ങള്‍ കാട്ടിക്കൊണ്ടായിരുന്നു. 2000ല്‍ സ്വര്‍ഗയിലും വാണിനഗറിലുമത്തെി ദുരന്തത്തിന്‍െറ ഇരകളുടെ ദൈന്യജീവിതം നേരില്‍ പകര്‍ത്തിയ സ്റ്റാര്‍ ടി.വി അന്ന് ഈ വിഷയം ബ്രേക്കിങ് ന്യൂസ് ആയാണ് അവതരിപ്പിച്ചത്. കര്‍ഷകനായ മാധ്യമപ്രവര്‍ത്തകന്‍ ശ്രീപദ്രെയുടെ ഇടപെടലാണ് സ്റ്റാര്‍ ടി.വി സംഘത്തെ ഇവിടെയത്തെിച്ചത്.

വാര്‍ത്തയോട് അനുബന്ധിച്ച് നടത്തിയ ലൈവ് ചര്‍ച്ചയില്‍ അവതാരക അന്നത്തെ കാസര്‍കോട് ജില്ല കലക്ടറോട് ചോദിച്ചു -‘‘ഇത്രയും ദുരന്തം വിതച്ചിട്ടും എന്തുകൊണ്ടാണ് നിങ്ങള്‍ ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തലാക്കാന്‍ ഉത്തരവിടാത്തത്? ’’.  ‘‘എന്തിന് ഞാന്‍ അങ്ങനെ ചെയ്യണം?’’ എന്നതായിരുന്നു കലക്ടറുടെ മറുപടി. 

ചര്‍ച്ചയില്‍ പങ്കെടുത്ത സാമൂഹികപ്രവര്‍ത്തകന്‍ അനില്‍ അഗര്‍വാള്‍ അതിശക്തമായാണ് ഇതിനോട് പ്രതികരിച്ചത്. ‘‘ആരാണ് ആ കോമാളി? അയാളെ തുറുങ്കിലടക്കൂ’’ എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീടാണ് കേരളത്തിലെ അധികാരികളും മാധ്യമങ്ങളും ഈ വിഷയം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പിന്നീട് ഡോ. അംബികാസുതന്‍ മാങ്ങാട് എഴുതിയ ‘എന്‍മകജെ’ നോവലിലും ഈ കുടുംബം ദുരന്തത്തിന്‍െറ ദൈന്യതപേറുന്ന കഥാപാത്രങ്ങളായി. സ്റ്റാര്‍ ടി.വി സംഘത്തിന്‍െറ വരവും അവര്‍ നടത്തിയ വിവാദമുയര്‍ത്തിയ ലൈവ് ചര്‍ച്ചയും നോവലില്‍ അതേപടി ആവിഷ്കരിക്കുന്നുണ്ട്.

ശ്രീധര്‍ ഷെട്ടിയുടെ അമ്മ മുത്തക്കയുടെ രക്തസാമ്പിളില്‍ 196.04 പി.പി.എം എന്‍ഡോസള്‍ഫാന്‍ കണികകള്‍ കലര്‍ന്നിട്ടുള്ളതായി ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. സഹോദരിയുടെ മുലപ്പാലിലും വിഷാംശം കണ്ടത്തെി. ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടത്തെിയ കൊടങ്കീരി തോടിന്‍െറ കരയിലാണ് ഈ കുടുംബം താമസിക്കുന്നത്.

ശ്രീധര്‍ഷെട്ടി മരണത്തിന് കീഴടങ്ങിയപ്പോള്‍ 45 വയസ്സ് കഴിഞ്ഞിട്ടും കൗമാരക്കാരന്‍െറ ശരീരവുമായി സംസാരശേഷിയില്ലാത്ത ജ്യേഷ്ഠന്‍ കിട്ടണ്ണയും (40) ഇഞ്ചിഞ്ചായി രോഗം പിടികൂടിക്കൊണ്ടിരിക്കുന്ന സഹോദരി സരസ്വതിയും കുടുംബത്തിന്‍െറ തീരാവ്യഥയായി ജീവിച്ചിരിപ്പുണ്ട്. മാനസികാസ്വാസ്ഥ്യം ബാധിച്ച മറ്റൊരു സഹോദരി വര്‍ഷങ്ങള്‍ക്കുമുമ്പ് കിണറ്റില്‍ വീണ് മരിച്ചിരുന്നു.

Tags:    
News Summary - prayers of endosulfan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.