തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥികളെയും അന്തർസംസ്ഥാന തൊഴിലാളികളെയും കോവിഡ് വാക്സിൻ മുൻഗണന വിഭാഗത്തിൽ ഉൾെപ്പടുത്തി. 18-23 പ്രായപരിധിയിലെ കോളജ് വിദ്യാർഥികൾക്കാണ് മുൻഗണന ലഭിക്കുകയെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ മുന്‍ഗണന ലഭിക്കും.
കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവർ, സെക്രേട്ടറിയറ്റ് ജീവനക്കാർ, നിയമസഭ സെക്രേട്ടറിയറ്റ് ജീവനക്കാർ, സ്വകാര്യ ബസ് ജീവനക്കാർ എന്നിവർക്കും മുൻഗണന പരിഗണന നൽകും. നേരത്തേ 56 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.