മുഖ്യമന്ത്രിയുടെ ഇഫ്താറിൽ ലോകായുക്ത അതിഥിയായത്​ അസ്വാഭാവികം -പ്രേമചന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത ലോകായുക്തയുടെയും ഉപലോകായുക്തയുടെയും നടപടി തികഞ്ഞ അനൗചിത്യവും നീതിബോധത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. സ്വതന്ത്ര ഭാരതത്തില്‍ ഭരണകര്‍ത്താക്കളും ന്യായാധിപന്മാരും പാലിച്ചുവന്ന സ്വയം നിയന്ത്രണങ്ങള്‍ക്കും കീഴ്​വഴക്കങ്ങള്‍ക്കും വിരുദ്ധമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലോകായുക്ത പരിഗണിക്കുന്ന കേസിലെ കക്ഷിയായ മുഖ്യമന്ത്രി വാദം കേള്‍ക്കുന്ന ന്യായാധിപന്മാരെ ക്ഷണിച്ചതും ആതിഥേയത്വം സ്വീകരിച്ച് അവര്‍ എത്തിയതും അസ്വാഭാവികമാണെന്നും​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Premachandran about lokayukta in Pinarayi Vijayan's Ifthar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.