ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ ആ​ല​പ്പു​ഴ​യി​ലെ ക​ട​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വില വർധന: മിന്നൽ പരിശോധനയുമായി ആലപ്പുഴ കലക്ടർ

ആലപ്പുഴ: വില വർധന, അമിത വില ഈടാക്കൽ, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയാനുള്ള പരിശോധനക്ക് കലക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ തുടക്കം. ആലപ്പുഴ കാളാത്തിലെ വ്യാപാര സ്ഥാപനങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. ചേർത്തല താലൂക്കിലെ 25 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വാർഷിക പുതുക്കൽ നടത്താത്ത ഇലക്ട്രോണിക് ബാലൻസ് ഉപയോഗിച്ച് കച്ചവടം നടത്തിയ സ്ഥാപനങ്ങൾക്ക് ലീഗൽ മെട്രോളജി 2000 രൂപ പിഴ അടക്കാൻ നിർദേശിച്ചു.

അരി മൊത്തവിൽപന നടത്തുന്ന നാലു വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത 15 കടകൾക്കെതിരെ നടപടിയെടുത്തു.ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച രാവിലെ വില വർധനവുമായി ബന്ധപ്പെട്ട് ഓൺലൈൻ യോഗം ചേർന്നിരുന്നു. യോഗത്തിൽ പൊതുവിപണിയിലെ ഭക്ഷ്യോൽപന്നങ്ങളുടെ വില വർധന നിയന്ത്രിക്കാൻ പരിശോധന ശക്തിപ്പെടുത്താൻ കലക്ടർമാർക്ക് മന്ത്രി നിർദേശം നൽകി. മൊത്തവിതരണ വ്യാപാരികളുടെയും കടയുടമകളുടെയും ജില്ലതല യോഗം വിളിക്കാനും യോഗത്തിൽ തീരുമാനമായി.

ഒരു മാസത്തേക്ക് കർശന പരിശോധന നടത്താനും ആഴ്ചതോറും പൊതുവിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് വിവരങ്ങൾ വിലയിരുത്താനും കലക്ടർ നിർദേശിച്ചു. പരിശോധനയിൽ ജില്ല സപ്ലൈ ഓഫിസർ ടി. ഗാനാദേവി, ചേർത്തല താലൂക്ക് സപ്ലൈ ഓഫിസർ ജയപ്രകാശ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ പി. പ്രവീൺ, ഇൻസ്പെക്ടറി അസിസ്റ്റന്‍റ് കെ.എസ്. ബേബി, റേഷനിങ് ഇൻസ്പെക്ടർമാരയ പി.യു. നിഷ, സൗമ്യ സുകുമാരൻ, കെ.ആർ. വിജിലകുമാരി എന്നിവർ പങ്കെടുത്തു. കലക്ടർ വി.ആർ. കൃഷ്ണതേജ ആലപ്പുഴയിലെ കടയിൽ മിന്നൽ പരിശോധന നടത്തുന്നു

Tags:    
News Summary - Price hike: Alappuzha collector with inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.