പാലക്കാട്: കോവിഡ് പ്രതിരോധ ഭാഗമായി ഇടക്കാല ജാമ്യവും പരോളും നൽകിയ തടവുകാരെ ജയിലിൽ തിരികെ പ്രവേശിപ്പിക്കുന്നതിെൻറ സമയപരിധി ഒരുമാസം കൂടി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ ജയിലിലെ തടവുകാരെ മൂന്ന് ഘട്ടങ്ങളായി തിരികെയെത്തിക്കാനാണ് നിർദേശം. ആദ്യഘട്ടത്തിൽ അവധി ലഭിച്ചവരും ലോക് ഡൗണിന് മുമ്പ് അവധിയിൽ പ്രവേശിച്ചവരുമായ 265 തടവുകാരെ ആഗസ്റ്റ് 15നും 18 നുമിടയിൽ ജയിലുകളിൽ തിരിച്ചെത്തിക്കും.
രണ്ടാംഘട്ടത്തിൽ ഒാപൺ ജയിലുകളിലെയും വനിത ജയിലിലെയും 589 തടവുകാരെ ആഗസ്റ്റ് 30നും സെപ്റ്റംബർ രണ്ടിനും മുമ്പ് ജയിലുകളിലെത്തിക്കും. മൂന്നാംഘട്ടത്തിൽ സെൻട്രൽ ജയിലുകളിലെയും അതിസുരക്ഷ ജയിലിലെയും 192 തടവുകാർ സെപ്റ്റംബർ 15നും 18നും ഇടയിൽ ജയിലിൽ പ്രവേശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
30 മുതൽ 75 ദിവസം വരെയാണ് മിക്ക തടവുകാർക്കും പരോൾ അനുവദിച്ചിരുന്നത്. കോവിഡ് സാഹചര്യത്തിൽ സംസ്ഥാന ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും ആഭ്യന്തര സെക്രട്ടറിയും ജയിൽ വകുപ്പ് മേധാവിയും അടങ്ങുന്ന ഉന്നതാധികാര സമിതി രൂപവത്കരിക്കാനും പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായവർക്ക് പരോളും ഇടക്കാല ജാമ്യവും അനുവദിക്കുന്നത് പരിശോധിക്കാനും മാർച്ച് 23ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
തുടർന്ന് സംസ്ഥാനത്ത് വിവിധ ജയിലുകളിൽനിന്ന് അർഹരായി കണ്ടെത്തിയവർക്കാണ് ജാമ്യവും പരോളും നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.