കൂത്തുപറമ്പ്: ജയിലുകളെ പരിവർത്തന കേന്ദ്രങ്ങളാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂത്തുപറമ്പ് സ്‌പെഷൽ സബ് ജയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജയിലിലെ കൂട്ടുകെട്ടിലൂടെ കൂടുതൽ കുറ്റം ചെയ്യാനുള്ള ത്വര ഉണ്ടാകും. ഇത് മനസ്സിൽ കണ്ടുകൊണ്ട് പുതിയ ആളുകളെ കുറ്റകൃത്യത്തിലേക്ക് നയിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധ പുലർത്തണം. കുറ്റവാളികളെ കുറ്റകൃത്യങ്ങളിൽനിന്ന് മോചിതരാക്കാൻ ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് നല്ല ശ്രദ്ധ വേണം.
വ്യായാമം, വായന തുടങ്ങിയവയെ പ്രോത്സാഹിപ്പിച്ചാൽ കുറ്റവാളികളുടെ മാനസിക നിലയിൽ മാറ്റമുണ്ടാകും. റിമാൻഡ് തടവുകാരെ കുറ്റവാളികളായി കാണാൻ പാടില്ല. വിധി വരുന്നതുവരെ അവർ കുറ്റാരോപിതർ മാത്രമാണ്. അത് ഉൾക്കൊണ്ടുള്ള സമീപനമാണ് അവരോട് ജയിൽ അധികൃതർ സ്വീകരിക്കേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.