പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: ദേശീയപാതയില്‍ പയ്യോളി അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 12മണിയോടെയായിരുന്നു സംഭവം.

വടകരയില്‍ നിന്നു കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പെട്ടത്. ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. 

Tags:    
News Summary - Private bus overturns in Payoli, many injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.