സ്വകാര്യ ബസ്​ സമരം: കെ.എസ്​.ആർ.ടി.സി 'അധികം' ഓടിച്ചത്​ 69 ബസുകൾ മാത്രം

കോട്ടയം: സ്വകാര്യ ബസ്​ സമരത്തെ തുടർന്ന്​ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്​.ആർ.ടി. അധികമായി ഓടിച്ചത്​ 69 ബസുകൾ മാത്രം. സമരം തുടങ്ങിയ മാർച്ച്​ 24 ന്​ 3695 ബസുകൾ മാത്രമാണ്​. തൊട്ടുതലേന്ന്​ ഓടിച്ചതാകട്ടെ 3626 ബസുകളും. 3724 ഓർഡിനറി ബസുകളടക്കം 6418 ബസുകളുള്ള കെ.എസ്​.ആർ.​ടി.സിയാണ്​ യാത്രാക്ലേശം സാധാരണക്കാരുടെ രൂക്ഷമായിട്ടും 2723 ബസുകൾ മാറ്റിയിട്ടിരിക്കുന്നത്​.

കൊറോണ കാലത്തിന്​ മുമ്പ്​ ശരാശരി 4700 ബസുകൾ ദിവസവും നിരത്തിലിറക്കിയിരുന്നു. നിലവിൽ ഓടി​ച്ചുകൊണ്ടിരിക്കുന്ന കെ.എസ്​.ആർ.ടി.സി ബസുകളിൽ ബഹുഭൂരിപക്ഷവും ഫാസ്റ്റും സൂപ്പർ ഫാസ്റ്റുമാണ്​. ഗ്രാമപ്രദേശങ്ങളിൽ പോലും സാധാരണക്കാർ നിരക്ക്​ കൂടിയ സൂപ്പർക്ലാസ്​ ബസുകളിൽ കയറി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്​. നേരത്തെ മോ​ട്ടോർ വാഹന ചട്ടങ്ങളെ നോക്കുകുത്തിയാക്കി കെ.എസ്​.ആർ.ടി.സി നടത്തുന്ന സൂപ്പർക്ലാസ്​ സർവീസുകളുടെ പഴക്കം ഏഴിൽ നിന്ന്​ ഒമ്പതുവർഷമായി ഉയർത്തിയിരുന്നു.

ഇതോടെ ഏഴുവർഷത്തിനും ഒമ്പതുവർഷത്തിനും ഇടയിൽ പഴക്കമുള്ള 704 ബസുകൾ ഫാസ്​റ്റ്​ പാസഞ്ചർ, സൂപ്പർ ഫാസ്​റ്റ്​, സൂപ്പർ എക്​സ്​പ്രസ്​, സൂപ്പർ ഡീലക്​സ്​ സർവീസുകൾക്ക്​ ഉപയോഗിക്കാവുന്ന സ്ഥിതിയായി. 1999 ലാണ്​ മോ​ട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്​ത്​ സൂപ്പർ ക്ലാസ്​ സർവീസുകൾക്ക്​ അനുമതി നൽകിയത്​. ഫാസ്​റ്റിന്​ മൂന്നുവർഷവും സൂപ്പർഫാസ്​റ്റിന്​ മുക​ളിലേക്കുള്ള സർവീസുകൾക്ക്​ രണ്ടുവർഷവും പഴക്കമുള്ള ബസുകൾ മാത്രമെ ഉപയോഗിക്കാവൂ എന്നായിരുന്നു നിയമം. ഇവയിലൊന്നും നിന്നു​െകാണ്ടുള്ള യാത്ര അനുവദിച്ചിരുന്നുമില്ല.

പുതിയ വണ്ടികൾ ഉപയോഗിക്കുന്നതിനാലും യാത്രികർക്ക്​ അധിക സൗകര്യം കിട്ടുന്നതിനാലും ഉയർന്ന യാത്രക്കൂലി ഇൗടാക്കാനും അനുമതി നൽകി. 2010 ൽ നടപ്പാക്കിയ ഭേദഗതിയിലൂടെ അഞ്ചുവർഷം പഴക്കമുള്ള ബസുകൾ ഫാസ്​റ്റായും മൂന്നു വർഷംവരെയുള്ളവ സൂപ്പർ ഫാസ്​റ്റായും ഓടിക്കാവുന്ന നിലയായി. ഡീലക്​സ്​ ബസുകൾക്ക്​ അപ്പോഴും രണ്ടുവർഷം എന്ന പരിധി നിലനിന്നു. 2018 ൽ വരുത്തിയ ഭേദഗതിയിൽ എല്ലാ സൂപ്പർക്ലാസുകളുടെയും പഴക്കം ഏഴുവർഷമാക്കി നിജപ്പെടുത്തി. ഇതാണ്​ ഗതാഗത സെക്രട്ടറിയുടെ ഉത്തരവി​െൻറ മാത്രം അടിസ്​ഥാനത്തിൽ ഒമ്പതാക്കി ഉയർത്തിയത്​. സ്വകാര്യ ബസുകൾ പണിമുടക്കുമ്പോൾ വൻ തുക ചാർജായി ഈടാക്കുന്ന സൂപ്പർക്ലാസ്​ ബസുകൾ ഉപയോഗിച്ച്​ ജനങ്ങളെ പിഴിയാൻ കെ.എസ്​.ആർ.ടി.സിക്ക്​ അവസരം കിട്ടിയതും ബസുകളുടെ പഴക്കത്തിൽ വരുത്തിയ തിരുത്തിനെ തുടർന്നാണ്​.

Tags:    
News Summary - Private bus strike KSRTC operated only 69 buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.