കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് ഏറ്റവുമധികം ഭൂരിപക്ഷം നൽകുന്ന ബൂത്ത് കമ്മിറ്റിക്ക് പണം വാഗ്ദാനം ചെയ്ത നടപടി ചോദ്യം ചെയ്ത ഹരജി ഹൈകോടതി തള്ളി.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആർട്സ് സൊസൈറ്റിയുടെ പേരിൽ 25,001 രൂപയുടെ സമ്മാനത്തുക വാഗ്ദാനം ചെയ്ത് പ്രചരിച്ച സമൂഹമാധ്യമ പോസ്റ്റ് ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ സ്ഥാനാർഥിയായ ബോസ്കോ ലൂയിസ് നൽകിയ ഹരജിയാണ് ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്. സമ്മാനത്തുക പ്രഖ്യാപിച്ച നടപടി ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥക്ക് വിരുദ്ധമാണെന്നായിരുന്നു ഹരജിയിലെ ആരോപണം.
എന്നാൽ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും പൂർത്തിയായശേഷം ഹരജിക്കാരന് തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.