കൽപറ്റ: മുൻ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ. ജയലക്ഷ്മിക്കെതിരായ കേസുകൾ വിജിലൻസ് അവസാനിപ്പിച്ചു. മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിൽ ക്രമക്കേടുകളൊന്നും കണ്ടെത്താനാകാതെ വന്നതോടെയാണ് കേസ് അവസാനിപ്പിച്ചതെന്ന് പടിഞ്ഞാറത്തറ സ്വദേശിക്ക് നൽകിയ വിവരാവകാശ രേഖയിൽ പറയുന്നു.
നിലവിൽ അവർക്കെതിരെ കേസുകളൊന്നും ഇെല്ലന്നും മറുപടിയിലുണ്ട്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ പട്ടികവർഗ വികസന വകുപ്പിെൻറ പദ്ധതികളിൽ ജയലക്ഷ്മി ക്രമക്കേട് നടത്തിയതായി ആരോപിച്ച് ചാനൽ വാർത്ത നൽകിയിരുന്നു. അധിക്ഷേപിക്കുന്ന തരത്തിൽ വാർത്ത നൽകിയെന്ന് ആരോപിച്ച് ജയലക്ഷ്മി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.