മലപ്പുറം: കൊടുവള്ളിയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം വീടിന് മുന്നിൽ മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിഷേധം നടത്തിയത് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ഡോ. എം.കെ. മുനീർ. പാണക്കാട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്. പ്രതിഷേധം നടത്തിയവരുൾപ്പെടെ ചേർന്ന് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും.
മുസ്ലിംലീഗിെൻറ സ്ഥാനാർഥിപ്പട്ടിക മികച്ചതാണ്. എല്ലാ വിഭാഗം ജനങ്ങളും ഉൾപ്പെടുന്നതാണ്. കഴിവുള്ള നൂറുകണക്കിനു പേർ പുറത്ത് ഇരിക്കുേമ്പാഴാണ് പരിമിതമായ സീറ്റുകളിൽ നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കി ഇവരെ പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.