കൊച്ചി: പ്രതികളെ വൈദ്യപരിശോധനക്കും മജിസ്ട്രേറ്റ്മാർക്ക് മുന്നിലും ഹാജരാക്കുമ്പോൾ പൊലീസ് പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ (പ്രോട്ടോകോൾ) തയാറായതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഇത് സർക്കാറിന്റെ പരിഗണനക്ക് വിട്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട ഹരജിയിലാണ് പ്രോട്ടോകോൾ സംബന്ധിച്ച വിഷയവും പരിഗണിക്കുന്നത്.
ഡോക്ടർമാരുടെയും ജുഡീഷ്യൽ ഓഫിസർമാരുടെയും അഭിപ്രായം തേടിയാണ് പ്രോട്ടോകോളിന്റെ അന്തിമരൂപം തയാറാക്കിയിരിക്കുന്നത്. സർക്കാറിന്റെ അംഗീകാരത്തിനായി കൂടുതൽ സമയം വേണമെന്ന ആവശ്യം അനുവദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.