തിരുവനന്തപുരം: പ്ലംബർ തസ്തികയിലേക്ക് പി.എസ്.സി തയാറാക്കിയ ചോദ്യങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ ഗൈഡിൽനിന്ന് കോപ്പിയടിച്ചതായി പരാതി. കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്ലംബർ പരീക്ഷയിലാണ് പി.എസ്.സിയുടെ കോപ്പിയടി. ഗൈഡിലെ തെറ്റ് ഉൾപ്പെടെ പി.എസ്.സി നിയോഗിച്ച ചോദ്യകര്‍ത്താവ് അപ്പടി പകർത്തിവെക്കുകയും ചെയ്തു.
2019ൽ ഇറങ്ങിയ മനീഷ് മിശ്രയുടെ ‘പ്ലംബർ തിയറി’ എന്ന പുസ്തകത്തിൽനിന്നാണ് ചോദ്യങ്ങൾ പകർത്തിയത്. 100 ചോദ്യങ്ങളിൽ 93 ചോദ്യങ്ങളും ‘പ്ലംബർ തിയറി’യിൽനിന്ന് പകർത്തുകയായിരുന്നെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം. ഗൈഡിലെ ഉത്തരം തെറ്റായി രേഖപ്പെടുത്തിയ ചോദ്യവും ചോദ്യത്തിൽ ആവർത്തിച്ചിട്ടുണ്ട്.
ചോദ്യങ്ങളുടെ ക്രമവും ചോയ്‌സുകളും ഒരുപോലെയാണ്. പരീക്ഷക്ക് മുമ്പുതന്നെ തലസ്ഥാനത്തെ ചില പരിശീലന കേന്ദ്രങ്ങളിലെ വിദ്യാർഥികൾക്കിടയിൽ മനീഷ് മിശ്രയുടെ ഗൈഡ് പഠിക്കാൻ നിർദേശിച്ചുള്ള സമൂഹമാധ്യമ സന്ദേശങ്ങളും പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.