തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പ് കേസ് അഞ്ചുപേരിൽ ഒതുക്കി അന്വേഷണം അവസാനിപ്പിക്കാൻ നീക്കം. സ്മാർട്ട് വാച്ചുകളും മൊബൈലുകളും ഉപേയാഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തലെങ്കിലും ഇവ കണ്ടെത്താനായിട്ടില്ല. വാച്ചുകൾ പുഴയിലെറിഞ്ഞെന്നാണ് മൊഴി. കണ്ടെത്തുക പ്രയാസകരമാണെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
ഏഴു ബറ്റാലിയനുകളിലേക്ക് നടന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ആദ്യ നൂറ് റാങ്ക് നേടിയവരുടേതടക്കം 700 പേരുടെ ഫോണുകള്‍ പരിശോധിക്കാൻ തീരുമാനിച്ചെങ്കിലും അട്ടിമറിച്ചു. പി.എസ്.സി വിജിലൻസ് ഇത് പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ അതും എങ്ങുമെത്തിയില്ല. വിജിലൻസിെൻറ പരിമിതി ചൂണ്ടിക്കാട്ടി പി.എസ്.സി ഡി.ജി.പിക്ക് കത്ത് നല്‍കിയെങ്കിലും ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചിട്ടില്ല. ഡി.ജി.പിയുടെ നിര്‍ദേശം ലഭിച്ചശേഷം അന്വേഷിച്ചാല്‍ മതിയെന്നാണ് ഹൈടെക് സെല്ലിന് ലഭിച്ച നിര്‍ദേശം.
പി.എസ്.സി വിജിലന്‍സ് നല്കിയ നമ്പരുകള്‍ ഹൈടെക് സെല്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 2018 ജൂലൈ 22ന് ഉച്ചക്ക് രണ്ടിനും 3.15നും ഇടയില്‍ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിെൻറ ഫോണിലേക്ക് രണ്ട് ഫോണുകളില്‍നിന്ന് 96 മെസേജുകളും രണ്ടാം റാങ്കുകാരനായ പ്രണവിെൻറ ഫോണിലേക്ക് 78 സന്ദേശങ്ങളുമെത്തിയതായി കണ്ടെത്തി. പി.എസ്.സി ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഉത്തരങ്ങൾ പുറത്തുനിന്ന് ഗോകുലും സഫീറും എസ്.എം.എസ് മുഖേന നൽകിയെന്നും സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് സ്വീകരിച്ചതെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.