തിരുവനന്തപുരം: പി.എസ്.സി പരീക്ഷതട്ടിപ്പിൽ യൂനിവേഴ്സിറ്റി കോളജിലെ കൂടുതൽ വിദ്യാ ര്‍ഥികൾ പ്രതികളായേക്കുമെന്ന് അന്വേഷണസംഘം. തട്ടിപ്പിെൻറ മുഖ്യസൂത്രധാരനെന്ന് വ ിലയിരുത്തുന്ന രണ്ടാംപ്രതി പി.പി. പ്രണവിനെ ചോദ്യംചെയ്തതിൽനിന്നാണ് കൂടുതൽപേരെ ക്കുറിച്ച് വിവരം ലഭിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയതിലും ഉത്തരങ്ങള്‍ പറഞ്ഞുനല് കിയതിലും കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന നിലയിലാണ് മൊഴി.
എന്നാല്‍, ആരൊക്കെയെന്നും ചോദ്യം ലഭിച്ചതെങ്ങനെയെന്നും വെളിപ്പെടുത്തിയിട്ടില്ല. ഇൗ സാഹചര്യത്തിൽ ശാസ്ത്രീയപരിശോധനയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിക്കാനും ചോദ്യംചെയ്യാനുമാണ് തീരുമാനം. ആവശ്യമെങ്കിൽ നുണപരിശോധന നടത്തും.
വെള്ളിയാഴ്ച രാവിലെ 11 വരെയാണ് പ്രണവിനെയും സഫീറിനെയും അന്വേഷണസംഘത്തിെൻറ കസ്റ്റഡിയിൽ വിട്ടത്. ചോദ്യംചെയ്യലും തെളിവെടുപ്പും പുരോഗമിക്കുകയാണ്. തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് തെളിവുകളും കണ്ടെത്താനായില്ല.
നിലവിൽ അഞ്ച് പ്രതികളാണുള്ളത്. പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് മറ്റ് പ്രതികളായ ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ എന്നിവർ മൊഴി നൽകിയിരുന്നു. പ്രണവിനെ മുഖ്യസൂത്രധാരനായി കണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഉത്തരങ്ങൾ ലഭിച്ചെന്നും എസ്.എം.എസായി അയെച്ചന്നും മറ്റ് നാല് പ്രതികൾ സമ്മതിച്ച സാഹചര്യത്തിൽ ചോദ്യപേപ്പര്‍ എങ്ങനെ ചോർന്നെന്നത് മനസ്സിലാക്കുകയായിരുന്നു പ്രണവിനെ കസ്റ്റഡിയിൽ വാങ്ങിയപ്പോൾ അന്വേഷണസംഘത്തിെൻറ മുഖ്യലക്ഷ്യം. എന്നാൽ ചില സുഹൃത്തുക്കള്‍ സഹായിച്ചെന്ന് മാത്രം പറഞ്ഞ പ്രണവ്, പരസ്പരവിരുദ്ധ മൊഴികളാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.