തിരുവനന്തപുരം: കാസര്‍കോട് ജില്ല ആംഡ് പൊലീസ് ബറ്റാലിയന്‍ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയിലെ വിവാദ റാങ്ക് പട്ടികയില്‍നിന്ന് പ്രൊവിഷനലായി അഡ്വൈസ് മെമ്മോ നല്‍കണമെന്ന ആവശ്യം പബ്ലിക് സര്‍വിസ് കമീഷെന അറിയിക്കുമെന് ന് മുഖ്യമന്ത്രി പിണറായി വിജയന്‍. െപാലീസുമായി ഒത്തുകളിച്ച് പി.എസ്.സി പരീക്ഷതട്ടിപ്പ് കേസ് പ്രതികൾക്ക് ജാമ്യം ലഭിച്ച വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ക്രമക്കേട് നടത്താത്ത ഉദ്യോഗാർഥികളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നാണ് സർക്കാറിെൻറ ആഗ്രഹം. ഭരണഘടനാസ്ഥാപനമായ പി.എസ്.സിയുടെ പരിധിയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാൻ സര്‍ക്കാറിന് പരിമിതിയുണ്ട്. എങ്കിലും കുറ്റക്കാരെ ഒഴിവാക്കി അഡ്വൈസ് മെമ്മോ നല്‍കണമെന്ന ആവശ്യം പി.എസ്.സിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറുപടിയിൽ തൃപ്തരാവാതെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഈ വര്‍ഷം ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും 28ഉം റാങ്ക് നേടിയ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതിലെ കാലതാമസമാണ് അന്വേഷണത്തിന് തടസ്സമായത്. കുറ്റപത്രം വൈകിയത് മാത്രമല്ല, കോടതിയുടെ ബോധ്യത്തിെൻറകൂടി അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായതിനാൽ കേസ് സി.ബി.െഎ അന്വേഷിക്കേണ്ട കാര്യമില്ല. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുംവിധം മുന്നോട്ടുപോകും. പ്രതിയായ നസീം ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ നടത്തിയ ഫേസ്ബുക്ക് പ്രതികരണം രാഷ്ട്രീയപരിരക്ഷയുടെ പേരിൽ അല്ല. കുറ്റവാളികളെ കുറ്റവാളികളായി തന്നെയാണ് സർക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികൾക്ക് ജാമ്യം ലഭിച്ചത് പൊലീസ് അന്വേഷണത്തിലെ നിഷ്ക്രിയത്വത്തിന് തെളിവാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ അനൂപ് ജേക്കബ് ആരോപിച്ചു. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതുന്നവർ വഞ്ചിക്കപ്പെടുന്നുവെന്ന് സർക്കാർ തിരിച്ചറിയണം. ചോദ്യപേപ്പർ ചോർന്നില്ലെന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ട് കുറ്റക്കാരെ വെള്ളപൂശാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രൈംബ്രാഞ്ച് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തട്ടിപ്പുകാർക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ചു. പ്രതികളെ സംരക്ഷിക്കാൻ ആസൂത്രിതനീക്കമാണ് നടക്കുന്നത്. ഒത്തുകളിയിലൂടെ ജാമ്യം നേടിയ പ്രതികൾ പുറത്തിറങ്ങിയിട്ടും വെല്ലുവിളി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.